Trending Now

കോന്നിയുടെ ചിത്രം തെളിഞ്ഞു : ത്രികോണ മല്‍സരം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇനി ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ . മൂന്ന് പ്രമുഖ മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പ്രബല ശക്തിയാണ് . കോന്നിയില്‍ ത്രികോണ മല്‍സരത്തിന് തുടക്കം

എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ കെ യു ജനീഷ് കുമാര്‍ , യു ഡി എഫില്‍ നിന്നും റോബിന്‍ പീറ്റര്‍ , എന്‍ ഡി എയില്‍ നിന്നും കെ സുരേന്ദ്രന്‍ എന്നിവര്‍ ആണ് പ്രധാന മല്‍സരം . കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ കെ യു ജനീഷ് കുമാര്‍ വിജയിച്ച മണ്ഡലം . 23 വര്‍ഷത്തിന് ശേഷം യു ഡി എഫില്‍ നിന്നും എല്‍ ഡിഎഫ് മണ്ഡലം പിടിച്ചെടുത്തു . അതേ മണ്ഡലം എല്‍ ഡി എഫില്‍ നിന്നും യു ഡി എഫ് പിടിച്ചെടുക്കും എന്ന വാശിയിലാണ് യു ഡി എഫ് . ഇരു മുന്നണികള്‍ക്കും കടുത്ത വെല്ല് വിളി ഉയര്‍ത്തി ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മല്‍സരിക്കുന്നു . ഇതോടെ കോന്നി വാശിയേറിയ മല്‍സരത്തിലേക്ക് കടക്കുന്നു

error: Content is protected !!