Trending Now

കോന്നി മണ്ഡലം ആര്‍ക്കൊപ്പം ( LDF, UDF, NDA )

കോന്നി മണ്ഡലം ആര്‍ക്കൊപ്പം ( LDF UDF NDA )

[IT_EPOLL id=”17292″][/IT_EPOLL]

കോന്നിയുടെ ജനകീയ എം എല്‍ എ ആരെന്ന് ഇന്ന് അറിയാം . അഡ്വ കെ യു ജനീഷ് കുമാര്‍ (എല്‍ ഡി എഫ് ) റോബിന്‍ പീറ്റര്‍ (യു ഡി എഫ് ) കെ സുരേന്ദ്രന്‍ ( എന്‍ ഡി എ ) എന്നിവര്‍ തമ്മില്‍ ആയിരുന്നു പ്രധാന മല്‍സരം . ഇവരില്‍ ആരാണ് ജനകീയന്‍ എന്ന് മണ്ഡലത്തിലെ ജനം വിധി എഴുതി . ഇന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോന്നി എം എല്‍ എ ആരെന്ന് അറിയാം .

(എല്‍ ഡി എഫ് )

അഡ്വ. കെ.യു ജനീഷ് കുമാര്‍ (വിലാസം:-കാലായില്‍ വീട്,
സീതത്തോട് പി.ഒ,പത്തനംതിട്ട

വയസ്:-37 (ജനനം:-1983 ഏപ്രില്‍ 10)

വിദ്യാഭ്യാസ യോഗ്യത:-
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം, എല്‍എല്‍ബി.

സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം,ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ,സംസ്ഥാന വൈ. പ്രസിഡൻറ്

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എല്‍.എല്‍.ബിയും കരസ്ഥമാക്കിയ അഡ്വ. കെയു ജനീഷ് കുമാര്‍ കോന്നി ഉപതിരഞ്ഞെടുപ്പിലൂടെയാണ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ കൂടിയായ ജനീഷ് കുമാര്‍ നിലവില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഭരണസമിതി അംഗമാണ്.

സീതത്തോട് കെ ആര്‍ പി എം എച്ച് എസ് എസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. റാന്നി സെന്റ് തോമസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റാന്നിയില്‍ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതിന് ശേഷം, എസ്എഫ്ഐയുടെ പത്തനംതിട്ട ജില്ലാ അധ്യക്ഷനായും, സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പിന്നീട് യുവജനപ്രസ്ഥാനത്തില്‍ സജീവമായതോടെ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡിവൈഎഫ്ഐ) പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്.നിലവില്‍ കെ.യു ജനീഷ് കുമാര്‍ ഡിവൈഎഫ്ഐയുടെ സംസ്ഥാന ഉപാധ്യക്ഷനും കേന്ദ്രകമ്മിറ്റിയംഗവുമാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യുടെ സീതത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യുടെ പത്തനംതിട്ട ജില്ല കമ്മറ്റി അംഗമാണ്.

2010 ല്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ചത് കോണ്‍ഗ്രസിന്റെ കുത്തക വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയായിരുന്നു.

റഷ്യയിലെ സോച്ചിയില്‍ 2017 ആഗസ്റ്റ് 14 മുതല്‍ 22 വരെ നടന്ന ലോക യുവജന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് സംസാരിച്ചിട്ടുണ്ട്.

പരേതനായ പി.എ ഉത്തമനാണ് പിതാവ്. അമ്മ വിജയമ്മ. ഭാര്യ അനുമോള്‍ (HDC വിദ്യാർത്ഥിനി ). ന്യപന്‍ കെ ജനീഷ് , ആസിഫ അനു ജനീഷ് എന്നിവര്‍ മക്കളാണ്.

 

റോബിന്‍ പീറ്റര്‍ (യു.ഡി.എഫ്)

നിലവിൽ ജില്ലാ പഞ്ചായത്തംഗം. ഡി.സി.സി. വൈസ് പ്രസിഡന്റ്. കഴിഞ്ഞ തവണ കോന്നി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടിരുന്നു. പ്രമാടം ഗ്രാമപ്പഞ്ചായത്തംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് യൂണിയൻ ചെയർമാൻ, കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.കോന്നി കാർഷിക ഗ്രാമീണ സഹകരണസംഘത്തിന്റെ പ്രസിഡന്റാണ്. ജില്ലാ പഞ്ചായത്തിൽ പ്രമാടം ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്.
പ്രമാടം മല്ലശ്ശേരി റോക്ക്‌വ്യൂവിൽ അധ്യാപക ദമ്പതിമാരായ പി.ടി. പത്രോസിന്റെയും മറിയാമ്മ തോമസിന്റെയും മകനായി 1970-ലാണ് ജനനം. ആഷ് ലി റോബിനാണ് ഭാര്യ. മക്കൾ: റെനീറ്റ മറിയം, റീത്ത എൽസ

 

എന്‍ ഡി എ ( കെ സുരേന്ദ്രന്‍ )

ബി.ജെ.പി.യുടെ കേരള സംസ്ഥാന അധ്യക്ഷനാണ് കെ. സുരേന്ദ്രൻ. 2009 മുതൽ പതിനൊന്ന് വർഷം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിൽ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ ആയി 1970 മാർച്ച് 10 ഇൽ ആണ് കെ. സുരേന്ദ്രന്റെ ജനനം. ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ ആണ് പൊതുരംഗത്ത് വന്നത്. കഴിഞ്ഞ കോന്നി ഉപ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു

 

error: Content is protected !!