87 അസിസ്റ്റന്റ് മാനേജരുടെയും രണ്ട് മെഡിക്കൽ ഓഫീസർമാരുടെയും ഒഴിവുകളാണുള്ളത്. വിവിധ സ്ഥലങ്ങളിലായിട്ടായിരിക്കും നിയമനം
അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ) – 30:
ബിരുദാനന്തരബിരുദം/നിയമബിരുദം/നിയമത്തിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് അല്ലെങ്കിൽ എ.സി.എ./എ.ഐ.സി.ഡബ്ല്യു.എ./എ.സി.എസ്. യോഗ്യതാകോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. പ്രായപരിധി: 30 വയസ്സ്
അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ) – 27:
യോഗ്യത: ബി.എസ്സി. അഗ്രികൾച്ചർ/ബി.ടെക്/ബി.ഇ. (ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രിസർവേഷൻ ടെക്നോളജി/ഫുഡ് പ്രൊസസ് എൻജിനീയറിങ്/അഗ്രികൾച്ചറൽ എൻജിനീയറിങ്/ബയോടെക്നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോകെമിക്കൽ എൻജിനീയറിങ്/അഗ്രികൾച്ചറൽ ബയോടെക്നോളജി. യോഗ്യതാകോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. പ്രായപരിധി: 28 വയസ്സ്.
അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്) – 22:
യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിലോ അസോസിയേറ്റ് മെമ്പർഷിപ്പ്. പ്രായപരിധി: 28 വയസ്സ്.
അസിസ്റ്റന്റ് ജനറൽ മാനേജർ (ലോ) – 8:
യോഗ്യത: നിയമബിരുദം, സിവിൽകാര്യങ്ങളിൽ അഞ്ചുവർഷം അഭിഭാഷകനായി ജോലിചെയ്ത പരിചയം. പ്രായപരിധി: 33 വയസ്സ്
മെഡിക്കൽ ഓഫീസർ- 2:
യോഗ്യത: എം.ബി.ബി.എസ്., മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്
ഒരാൾക്ക് ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. അവസാന തീയതി: മാർച്ച് 31.
വിശദമായ കാര്യങ്ങള്‍ക്ക് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക .
Food Corporation of India (FCI), one of the largest Public Sector Undertakings ensuring the food security of
the Nation, invites online applications for the under mentioned posts of Assistant General Manager
(General Administration/ Technical/ Accounts/ Law) and Medical Officer in its offices spread all over the
country from eligible candidates who fulfill the prescribed eligibility criteria:-
VACANCIES:
https://www.recruitmentfci.in/assets/category_I/FCI%20Cat%20I%20Advt%20English.pdf