Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യ ദിനം പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് ഒരു പത്രിക

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആദ്യ ദിനം പത്തനംതിട്ട
ജില്ലയില്‍ സമര്‍പ്പിച്ചത് ഒരു പത്രിക. അടൂര്‍ നിയോജക മണ്ഡലത്തിലാണ് ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചത്. എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥി ശരണ്യാ രാജാണ് റിട്ടേണിംഗ് ഓഫീസര്‍ എസ്.ഹരികുമാര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ആറന്മുള, തിരുവല്ല, കോന്നി, റാന്നി, അടൂര്‍ എന്നിങ്ങനെ അഞ്ച് നിയോജക മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്.

പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പരിശീലനം 17ന് തുടങ്ങും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്തനംതിട്ട ജില്ലയിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 17ന് തുടങ്ങും. രാവിലെ 9.30 മുതല്‍ ഉച്ചവരെയാണ് ആദ്യ നാലു ബാച്ചിന്റെയും പരിശീലനം. ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ടു വരെ അടുത്ത നാലു ബാച്ചിന്റെയും പരിശീലനം നടക്കും. മണ്ഡല അടിസ്ഥാനത്തില്‍ വിവിധ ഇടങ്ങളിലായാണ് പരിശീലനം.

ആറന്മുള നിയോജക മണ്ഡലത്തിലെ പരിശീലനം മാര്‍ച്ച് 17 മുതല്‍ 20 വരെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. തിരുവല്ല നിയോജക മണ്ഡലത്തിലെ പരിശീലനം മാര്‍ച്ച് 17 മുതല്‍ 19 വരെ തിരുവല്ല ഡയറ്റ് ഹാളില്‍ നടക്കും.

റാന്നി നിയോജക മണ്ഡലത്തിലെ പരിശീലനം മാര്‍ച്ച് 17 മുതല്‍ 18 വരെ റാന്നി സിറ്റാഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. കോന്നി നിയോജക മണ്ഡലത്തിലെ പരിശീലനം മാര്‍ച്ച് 17 മുതല്‍ 18 വരെ മരങ്ങാട് എസ്എന്‍ പബ്ലിക്ക് സ്‌കൂളില്‍ നടക്കും. അടൂര്‍ മണ്ഡലത്തിലെ പരിശീലനം മാര്‍ച്ച് 17 മുതല്‍ 19 വരെ അടൂര്‍ ഓള്‍ സെയിന്റ് പബ്ലിക്ക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജില്‍ നടക്കും.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായുള്ള നിയമന ഉത്തരവുകളുടെ വിതരണം ആരംഭിച്ചു

ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവുകളുടെ വിതരണം ആരംഭിച്ചു. പോളിംഗ് ബൂത്തുകളിലേക്ക് ആവശ്യമായ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായുള്ള നിയമന ഉത്തരവാണ് വിതരണം ചെയ്യുന്നത്.

മാര്‍ച്ച് 10ന് ആദ്യ ഘട്ട റാന്‍ഡമൈസേഷനിലുടെ തിരഞ്ഞെടുക്കപ്പെട്ട 8272 പേര്‍ക്കുള്ള നിയമന ഉത്തരവുകളുടെ വിതരണമാണ് നടക്കുന്നത്. ഉത്തരവുകള്‍ അതത് വില്ലേജ് ഓഫീസുകളില്‍ എത്തിച്ച് ഓരോ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങളില്‍ നിന്ന് ഉത്തരവ് ലഭ്യമാക്കും. പോളിംഗ് ബൂത്തിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥര്‍ക്ക് പുറമേ കരുതല്‍ ജീവനക്കാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള നിയമന ഉത്തരവാണ് വിതരണം ചെയ്യുന്നത്.
മണ്ഡലം തിരിച്ചുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ സെക്കന്‍ഡ് റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 23നാണ്. അവസാനഘട്ട റാന്‍ഡമൈസേഷന്‍ ബൂത്ത് തലത്തില്‍ ഏപ്രില്‍ മൂന്നിന് നടക്കും.

 

error: Content is protected !!