Trending Now

കോന്നിയില്‍ ജനീഷ് കുമാറിന് വേണ്ടി പ്രചരണം തുടങ്ങി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തില്‍ ഇടത്ത് പക്ഷ മുന്നണി സ്ഥാനാര്‍ഥിയായി അഡ്വ കെ യു ജനീഷ് കുമാറിന്‍റെ പേര് ഏരിയാ ,ജില്ലാ സംസ്ഥാന കമ്മറ്റി അംഗീകരിച്ചതോടെ ജനീഷിന് വേണ്ടിയുള്ള ചുമര്‍ എഴുത്ത് കോന്നിയില്‍ സജീവമായി .സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും . അതിന് മുന്നേ പാര്‍ട്ടിപ്രവര്‍ത്തകര്‍  അതിരുങ്കല്‍ മേഖലയില്‍ ആണ് ആദ്യ ചുമര്‍ എഴുത്ത് തുടങ്ങിയത് .ശ്യാം അതിരുങ്കലിന്‍റെ നേതൃത്വത്തില്‍ അതിരുങ്കല്‍ തോട്ട് കര ഭാഗത്താണ് ചുമര്‍ എഴുത്ത് തുടങ്ങിയത് .

നിലവിലെ എം എല്‍ എ കൂടിയായ ജനീഷ് കുമാറിന്‍റെ വികസന നേട്ടം ആണ് ഇടത് മുന്നണി യുടെ പ്രചാരണ ആയുധം . കോന്നി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കിയ    കാര്യങ്ങളും മണ്ഡലത്തിലെ റോഡ് വികസനവും ആവണിപ്പാറയിലെ വൈദ്യുതി നേട്ടവും പ്രകടന പത്രികയില്‍ സ്ഥാനം നേടും .

ഒന്നര വര്‍ഷക്കാലം കൊണ്ട് മണ്ഡലത്തില്‍ വളരെയേറെ വികസനം കൊണ്ടുവരുവാന്‍ എം എല്‍ എ എന്ന നിലയില്‍ ജനീഷ് കുമാറിന് കഴിഞ്ഞു . ഗ്രാമീണ റോഡ് വികസനം പ്രാദേശിക തലത്തില്‍ മേല്‍മയായി . അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 100 റോഡ് ഒരു ദിവസം തന്നെ ഉത്ഘാടനം നടത്തി സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ നേടി . ഇടത് ഭരണത്തിന്‍റെ വികസന നേട്ടം പറഞ്ഞാണ് ഇക്കുറിജനീഷ് കുമാര്‍ ജനത്തെ സമീപിക്കുന്നത് .

 

error: Content is protected !!