കോന്നി വാര്‍ത്ത ഡോട്ട് കോം : അഡ്വ. കെ.യു ജനീഷ് കുമാര്‍ (വിലാസം:-കാലായില്‍ വീട്,
സീതത്തോട് പി.ഒ,പത്തനംതിട്ട
വയസ്:-37 (ജനനം:-1983 ഏപ്രില്‍ 10)
വിദ്യാഭ്യാസ യോഗ്യത:-
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം, എല്‍എല്‍ബി.
സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം,ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ,സംസ്ഥാന വൈ. പ്രസിഡൻറ്
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എല്‍.എല്‍.ബിയും കരസ്ഥമാക്കിയ അഡ്വ. കെയു ജനീഷ് കുമാര്‍ കോന്നി ഉപതിരഞ്ഞെടുപ്പിലൂടെയാണ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ കൂടിയായ ജനീഷ് കുമാര്‍ നിലവില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഭരണസമിതി അംഗമാണ്.
സീതത്തോട് കെ ആര്‍ പി എം എച്ച് എസ് എസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. റാന്നി സെന്റ് തോമസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റാന്നിയില്‍ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതിന് ശേഷം, എസ്എഫ്ഐയുടെ പത്തനംതിട്ട ജില്ലാ അധ്യക്ഷനായും, സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പിന്നീട് യുവജനപ്രസ്ഥാനത്തില്‍ സജീവമായതോടെ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡിവൈഎഫ്ഐ) പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്.നിലവില്‍ കെ.യു ജനീഷ് കുമാര്‍ ഡിവൈഎഫ്ഐയുടെ സംസ്ഥാന ഉപാധ്യക്ഷനും കേന്ദ്രകമ്മിറ്റിയംഗവുമാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യുടെ സീതത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യുടെ പത്തനംതിട്ട ജില്ല കമ്മറ്റി അംഗമാണ്.
2010 ല്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ചത് കോണ്‍ഗ്രസിന്റെ കുത്തക വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയായിരുന്നു.
റഷ്യയിലെ സോച്ചിയില്‍ 2017 ആഗസ്റ്റ് 14 മുതല്‍ 22 വരെ നടന്ന ലോക യുവജന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് സംസാരിച്ചിട്ടുണ്ട്.
പരേതനായ പി.എ ഉത്തമനാണ് പിതാവ്. അമ്മ വിജയമ്മ. ഭാര്യ അനുമോള്‍ (HDC വിദ്യാർത്ഥിനി ). ന്യപന്‍ കെ ജനീഷ് , ആസിഫ അനു ജനീഷ് എന്നിവര്‍ മക്കളാണ്.