അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വനിതാദിന വാരാഘോഷവും സ്വീപ് ക്യാമ്പയിനും സംഘടിപ്പിച്ചു. പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന അന്തര്‍ദേശീയ വനിതാദിന വാരാഘോഷം അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ നേതൃത്വത്തില്‍, കോവിഡാനന്തര സമലോക പ്രാപ്യതക്കായി എന്ന വിഷയത്തില്‍ കില ഫാക്കല്‍റ്റി ആശ ജോസ് സെമിനാര്‍ നയിച്ചു.വനിതാ വോട്ടര്‍മാരില്‍ സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന സ്വീപ്പ് ക്യാമ്പയിനിന്റെ നാടകാവതരണം, ലോഗോ പ്രകാശനം എന്നിവയും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജനനി പദ്ധതിയുടെ അവതരണവും ഇതിനോടനുബന്ധിച്ച് നടന്നു.ജനനി പദ്ധതിയുടെ അവതരണം ദിവ്യ എസ് ഉണ്ണി നടത്തി. കിണറ്റില്‍ വീണ രണ്ടു വയസുകാരനെ രക്ഷിച്ച ധീരവനിതയായ വി.സിന്ധുവിനെ ചടങ്ങില്‍ ആദരിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണിക്ഠന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വീപ് നോഡല്‍ ഓഫീസര്‍കൂടിയായ എ.ഡി.സി ജനറല്‍ ബി.ശ്രീബാഷ്, പത്തനംതിട്ട നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ്, സ്‌നേഹിത കൗണ്‍സിലര്‍ എന്‍.എസ്. ഇന്ദു, കുടുംബശ്രീ എ.ഡി.എം.സി മാരായ എല്‍.ഷീല, കെ.എച്ച്.സലീന കുടുംബശ്രീ ഡി.പി.എം പി.ആര്‍.അനൂപ തുടങ്ങിയവര്‍ പങ്കെടുത്തു.