Trending Now

92 ല്‍ അധികം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും

Spread the love

 

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 ശതമാനത്തോളം പുതുമുഖങ്ങള്‍ ആയിരിക്കുമെന്ന് കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി വ്യക്തമാക്കി. യുവാക്കള്‍ക്കും വനിതകള്‍ക്കും മികച്ച പ്രാതിനിധ്യം ഉറപ്പാക്കും. എഐസിസി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം.

കേന്ദ്ര നേതൃത്വത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും മേല്‍നോട്ടത്തിലാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക തയാറാകുന്നത്.9ാം തീയതി സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും.

error: Content is protected !!