Trending Now

കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ്സ് നടത്തി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ജനകീയ ശാസ്ത്ര സാംസ്ക്കാരികോത്സവത്തിന്‍റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി ഗ്രാമ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു.

പരിഷത്ത് ജില്ലാ കമ്മറ്റി അംഗം വർഗീസ് മാത്യു ക്ലാസ്സ് നയിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ഡോ എന്‍. കെ ശശിധരൻ പിള്ള സാംസ്ക്കാരികോത്സവം ഉദ്ഘാടനം ചെയ്തു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എന്‍ എസ്സ് രാജേന്ദ്രകുമാർ,പി .മോഹനകുമാർ , കെ .രാജേന്ദ്രനാഥ്,എന്‍ എസ് മുരളിമോഹൻ എന്നിവർ സംസാരിച്ചു. ശാസ്ത്ര ലൈബറിക്കു വേണ്ടി ശാസ്ത്ര പുസ്തക സമാഹരണം നടന്നു വരുന്നു.

error: Content is protected !!