കോന്നി വാര്‍ത്ത : കുമ്പഴ വെട്ടൂരില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു .ചില യാത്രക്കാര്‍ക്ക് പരിക്ക് ഉണ്ട്.കെ എസ് ആര് ടി സിയും രണ്ടു സ്വകാര്യ ബസുകളും ആണ് പുറകെ പുറകെ വന്നിടിച്ചത് . കോന്നി കുമ്പഴ റോഡില്‍ പണികള്‍ നടക്കുന്നതിനാല്‍ മുഴുവന്‍ വലിയ വാഹനവും കോന്നി അട്ടച്ചാക്കല്‍ വെട്ടൂര്‍ കുമ്പഴ വഴിയാണ് പോകുന്നത് . അമിത വേഗതയില്‍ ആണ് വാഹനങ്ങള്‍ പോകുന്നത് . റോഡ് വീതി കുറവാണ് എന്ന ധാരണ ഒന്നും ഡ്രൈവര്‍ മാര്‍ക്ക് ഇല്ല .
കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു . ഇന്ന് രാവിലെ മുരിങ്ങമംഗലം ഭാഗത്ത് ടിപ്പര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു .
വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിയ്ക്കാന്‍ പോലീസ് ഇല്ലാത്ത അവസ്ഥയാണ് .
കോന്നി ഭാഗത്തുനിന്നും കുമ്പഴയിലേക്ക് വന്ന ടിപ്പര്‍ ലോറിക്ക് സൈഡ് കൊടുക്കുമ്പോള്‍ ഇടക്ക് കയറിവന്ന കാറില്‍ ഇടിക്കാതിരിക്കുവാന്‍ പുനലൂരിലേക്ക് പോയ കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസ്സ് ബ്രേക്ക് ചെയ്ത് നിര്‍ത്തിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. പിന്നാലെ വന്ന സ്വകാര്യ ബസ്സ് മുന്നില്‍ നിര്‍ത്തിയ ബസ്സിന്റെ പിന്നില്‍ നിര്‍ത്തിയെങ്കിലും പിന്നാലെ എത്തിയ കെ.എസ്.ആര്.ടി.സി തിരുവനന്തപുരം ബസ്സ് വേണാടിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ശക്തിയില്‍ മുന്നിലുണ്ടായിരുന്ന ബസ്സും ഇടിച്ചുനീക്കി.മൂന്നു ബസ്സിലും ഉണ്ടായിരുന്ന നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മലയാലപ്പുഴ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി