കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ നിന്നും കൊക്കാത്തോട്ടിലേക്ക് യാത്ര ചെയ്തവര്‍ കല്ലേലി വനം ചെക്ക് പോസ്റ്റ് കഴിഞ്ഞാല്‍ പേടിയോട് കൂടിയാണ് വണ്ടിയില്‍ പോകുന്നത് . കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ ഒരേക്കര്‍ വരെയുള്ള 10 കിലോമീറ്റര്‍ ഭാഗത്തെ റോഡിന് വീതി ഇല്ല . ഒരു വലിയ വാഹനത്തിന് പോകാന്‍ കഴിയും . മറു ഭാഗത്ത് നിന്നും വരുന്ന വാഹനം സൈഡ് ഒതുക്കി നിര്‍ത്തണം എങ്കില്‍ ഏറെ ദുഷ്കരം . റോഡില്‍ ഇരു ഭാഗവും വലിയ കുഴിയാണ് . ഇരു ചക്ര വാഹന യാത്രികര്‍ ആണ് ഏറെ അപകടത്തില്‍ പെടുന്നത് .
വലിയ വാഹനങ്ങള്‍ക്ക് സൈഡ് ഒതുക്കണം എങ്കില്‍ ചെറിയ വാഹനം റോഡില്‍ നിന്നും ഇറക്കണം . അവിടെയാണ് അപകടം . ഇരു ഭാഗവും കുഴിയായതിനാല്‍ കൊക്കാത്തോട് കാരുടെ യാത്ര പരിതാപകാരം തന്നെ . വന മേഖല ആയതിനാല്‍ കൂടുതല്‍ വീതിയില്‍ ടാറിങ് നടത്തുവാന്‍ വനം വകുപ്പ് അനുവദിക്കാറില്ല . റോഡ് ഇരു ഭാഗവും സുരക്ഷാ ഒരുക്കി കൊണ്ട് ചരിച്ച് ടാറിങ് നടത്തുവാന്‍ പി ഡബ്ലിയു ഡിശ്രമിക്കാറുമില്ല .
റോഡ് വീതി കൂട്ടണം എന്നാവശ്യം ഉന്നയിച്ച് കൊണ്ട് കൊക്കാത്തോട്ടിലെ ബഹുഭൂരിപക്ഷം ആളുകളും നിവേദനം നല്‍കുവാന്‍ ഒരുങ്ങുന്നു . ഉടന്‍ റോഡ് പണി നടക്കുമ്പോള്‍ വീതി കൂട്ടി ടാറിങ് നടത്തണം . അപകടാവസ്ഥയില്‍ ഉള്ള ഈ റോഡ് കാര്യത്തില്‍ എങ്കിലും രാഷ്ട്രീയം മറന്ന് കൊക്കാത്തോടുകാര്‍ ഒന്നിക്കുക