Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒന്‍പതു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 252 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.അടൂര്‍
(ആനന്ദപ്പളളി, കരുവാറ്റ, കണ്ണംകോട്, അടൂര്‍) 20
2.പന്തളം
(കുരമ്പാല, മുടിയൂര്‍ക്കോണം, പൂഴിക്കാട്, തോന്നല്ലൂര്‍) 9
3.പത്തനംതിട്ട
(പത്തനംതിട്ട, ആനപ്പാറ, ചുരുളിക്കോട്,) 7
4.തിരുവല്ല
(മുത്തൂര്‍, തിരുമൂലപുരം, തുകലശ്ശേരി, മഞ്ഞാടി, കുറ്റപ്പുഴ ) 11
5.ആനിക്കാട്
(ആനിക്കാട്, നൂറോമ്മാവ്) 3
6.ആറന്മുള
(ഇടയാറന്‍മുള, കോട്ട, ആറന്മുള) 4
7.അരുവാപ്പുലം
(കുമ്മണ്ണൂര്‍, അരുവാപ്പുലം) 4
8.അയിരൂര്‍
(വെളളിയറ) 2
9.ചെറുകോല്‍ 1
10.ചിറ്റാര്‍
(നീലിപിലാവ്, ചിറ്റാര്‍) 3
11.ഏറത്ത്
(അന്തിച്ചിറ,വടക്കടത്തുകാവ്) 3
12. ഇലന്തൂര്‍
(ഭഗവതികുന്ന്, ഇലന്തൂര്‍) 2
13. ഏനാദിമംഗലം
(മാരൂര്‍, കുറുമ്പകര) 6
14. ഇരവിപേരൂര്‍
(കോഴിമല, ഓതറ) 5
15. ഏഴംകുളം
( അറുകാലിക്കല്‍ വെസ്റ്റ്, ചായലോട്, ഏനാത്ത്, ഏഴംകുളം, നെടുമണ്‍) 11
16. എഴുമറ്റൂര്‍
( തെളളിയൂര്‍, എഴുമറ്റൂര്‍) 3
17. കടമ്പനാട്
(മണ്ണടി, കടമ്പനാട്) 2
18. കടപ്ര 1
19. കലഞ്ഞൂര്‍
(കലഞ്ഞൂര്‍, അതിരുങ്കല്‍ , മുറിഞ്ഞകല്‍ ) 5
20. കല്ലൂപ്പാറ
(കല്ലൂപ്പാറ, ചെങ്ങരൂര്‍, തുരുത്തിക്കാട്) 5
21. കൊടുമണ്‍
(അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍) 4
22. കോയിപ്രം
(കുറുങ്ങഴ, പുല്ലാട്) 3
23. കോന്നി
(മങ്ങാരം, അട്ടച്ചാക്കല്‍, കോന്നി) 5
24. കൊറ്റനാട്
(വാളക്കുഴി, തീയാടിക്കല്‍, കൊറ്റനാട് ) 13

25. കോട്ടാങ്ങല്‍
(വായ്പ്പൂര്, പാടിമണ്‍, ചുങ്കപ്പാറ) 6
26. കോഴഞ്ചേരി
(കോഴഞ്ചേരി ) 2
27. കുളനട
(ഉളളന്നൂര്‍, മാന്തുക) 4
28. കുന്നന്താനം 1
29. കുറ്റൂര്‍
(തെങ്ങേലി, കുറ്റൂര്‍, വെസ്റ്റ് ഓതറ ) 10
30. മലയാലപ്പുഴ
(മലയാലപ്പുഴ, ഏറം) 3
31. മല്ലപ്പളളി
(മല്ലപ്പളളി, നാരകത്താണി, പടുതോട്, മുരണി) 10
32. മല്ലപ്പുഴശ്ശേരി
(മല്ലപ്പുഴശ്ശേരി, പുന്നയ്ക്കാട്) 5
33. മെഴുവേലി
( ഇലവുംതിട്ട) 5
34. നാറാണംമൂഴി
(കടുമീന്‍ചിറ, തോമ്പിക്കണ്ടം, അടിച്ചിപ്പുഴ) 6
35. നാരങ്ങാനം
(നാരങ്ങാനം) 3
36. നെടുമ്പ്രം
(നെടുമ്പ്രം) 1
37. നിരണം
(നിരണം) 3
38. ഓമല്ലൂര്‍
(ആറ്റരികം, മാത്തൂര്‍) 2
39. പളളിക്കല്‍
(തോട്ടുവ, പെരിങ്ങനാട്, പാറക്കുട്ടം, പളളിക്കല്‍) 11
40. പെരിങ്ങര
(അഴിയിടത്ത്ചിറ, പെരിങ്ങര) 2
41. പ്രമാടം
( തെങ്ങുംകാവ്, ഇളകൊളളൂര്‍, പ്രമാടം) 4
42. പുറമറ്റം
(വെണ്ണിക്കുളം, കവുങ്ങുംപ്രയാര്‍ ) 4
43. റാന്നി
(ഉതിമൂട്, പുതുശ്ശേരിമല, ഇടക്കുളം, തോട്ടമണ്‍ ) 5
44. റാന്നി അങ്ങാടി
(അങ്ങാടി, നെല്ലിക്കാമണ്‍, പുല്ലുപ്രം) 9
45. റാന്നി പഴവങ്ങാടി
( കാരികുളം, പഴവങ്ങാടി) 6
46. റാന്നി പെരുനാട്
( മാടമണ്‍, കൂനംകര) 3
47. സീതത്തോട് 1
48. തണ്ണിത്തോട്
( തേക്കുത്തോട്) 1
49. തോട്ടപ്പുഴശ്ശേരി
( മാരാമണ്‍, തടിയൂര്‍ ) 4
50. തുമ്പമണ്‍
(തുമ്പമണ്‍) 2
51. വടശ്ശേരിക്കര
(മണിയാര്‍, പേഴുംപാറ, ചെറുകുളഞ്ഞി, വടശ്ശേരിക്കര) 17
52. വളളിക്കോട്
(വി കോട്ടയം ) 1
53. വെച്ചൂച്ചിറ
( ചാത്തന്‍തറ ) 2

ജില്ലയില്‍ ഇതുവരെ ആകെ 56473 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 50893 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 18.02.2021ന് രോഗബാധ സ്ഥിരീകരിച്ച കല്ലൂപ്പാറ സ്വദേശി (78) 27.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) ഇലന്തൂര്‍ സ്വദേശി (52) 26.02.2021 ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു
3) പളളിക്കല്‍ സ്വദേശി (73) 27.02.2021 ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്ന് 491 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 52169ആണ്. പത്തനംതിട്ട ജില്ലക്കാരായ 3961 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3664 പേര്‍ ജില്ലയിലും, 297 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍ /സി.എഫ്.എല്‍.റ്റി.സി/ സി.എസ്.എല്‍.റ്റി.സി എണ്ണം എന്ന ക്രമത്തില്‍:
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 3
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 115
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 32
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 64
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 47
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 60
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 25
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 32
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 57
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 20
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 24
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2881
13 സ്വകാര്യ ആശുപത്രികളില്‍ 125
ആകെ 3485

ജില്ലയില്‍ 7790 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3018 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3189 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 74 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 93 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 13997 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 196524, 0, 196524.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 188221, 45, 188266.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 36710, 84, 36794.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6465, 0, 6465.
6 സി.ബി.നാറ്റ് പരിശോധന 604, 2, 606.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 429009, 131, 429140.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 219644, 1191, 220835.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 648653, 1322, 649975.

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1322 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1587സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.69 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 39 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 95 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 327 കോളുകള്‍ നടത്തുകയും, മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

 

സംസ്ഥാനത്ത് ഇന്ന് 3254 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
 കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര് 201, കണ്ണൂര് 181, തിരുവനന്തപുരം 160, കാസര്ഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില് നിന്നും വന്ന 94 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില് 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 62,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,14,76,284 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4197 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 88 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2979 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 166 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 379, കോട്ടയം 345, മലപ്പുറം 346, എറണാകുളം 335, കൊല്ലം 305, പത്തനംതിട്ട 236, ആലപ്പുഴ 243, തൃശൂര് 193, കണ്ണൂര് 133, തിരുവനന്തപുരം 110, കാസര്ഗോഡ് 100, ഇടുക്കി 110, വയനാട് 95, പാലക്കാട് 49 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
21 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 5, തിരുവനന്തപുരം, കോഴിക്കോട് 4 വീതം, എറണാകുളം, തൃശൂര്, കാസര്ഗോഡ് 2 വീതം, പത്തനംതിട്ട, വയനാട് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4333 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 314, കൊല്ലം 293, പത്തനംതിട്ട 578, ആലപ്പുഴ 390, കോട്ടയം 269, ഇടുക്കി 217, എറണാകുളം 476, തൃശൂര് 355, പാലക്കാട് 188, മലപ്പുറം 387, കോഴിക്കോട് 351, വയനാട് 134, കണ്ണൂര് 232, കാസര്ഗോഡ് 149 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 49,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,05,497 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,044 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,03,729 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 7315 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 790 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കി. നിലവില് ആകെ 367 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
error: Content is protected !!