
യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ വായ്പ നല്‍കും
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മൂലം പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുന്നതിന്സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോന്നി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ ശാഖകൾ വഴി യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ വായ്പ നൽകുന്നതിന് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
ബാങ്കിലെ അംഗങ്ങൾക്ക് നടപ്പിലാക്കുന്ന പദ്ധതിയിൽ വെങ്കിടേശ്വര ഹാച്ചറിയുടെ BV 380 ഇനത്തിൽപ്പെട്ട 25 കോഴിക്കുഞ്ഞുങ്ങളും. ഹൈടെക് കൂടും, കോഴിത്തീറ്റയും മൂന്ന് വർഷ വായ്പയായി കുറഞ്ഞ പലിശയിൽ ലഭിക്കും.
ബാങ്ക് പ്രസിഡന്‍റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രഘുനാഥ് ഇടത്തിട്ട, ജോജു വർഗ്ഗീസ്സ് , വിജയ വിൽസൺ,പി വി . ബിജു, മാത്യു വർഗ്ഗീസ്സ്, അനിത എസ്സ് കുമാർ , മോനിക്കുട്ടി ദാനിയേൽ, റ്റി . ശ്യാമള, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.
കൂടുതൽ വിവരങ്ങള്‍ക്ക് : 9446363111