Trending Now

സര്‍ക്കാര്‍ പരിസരത്തെ പോസ്റ്റര്‍ നീക്കം ചെയ്തു തുടങ്ങി

 

ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ
പ്രവര്‍ത്തനത്തിനുള്ള പൊതു നിര്‍ദേശങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സര്‍ക്കാര്‍ പരിസരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചുമര്‍ എഴുത്ത്, പോസ്റ്റര്‍ / പേപ്പറുകള്‍ ഒട്ടിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍, അല്ലെങ്കില്‍ കട്ട് ഔട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനര്‍, പതാകകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് അനുവദിക്കില്ല.

പ്രാദേശിക നിയമപ്രകാരം മുദ്രാവാക്യങ്ങള്‍ എഴുതുക, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുക, കട്ട് ഔട്ടുകള്‍ സ്ഥാപിക്കുക, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനായി പ്രത്യേകം ഏതെങ്കിലും സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കണം.

മുദ്രാവാക്യങ്ങള്‍ എഴുതുക, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുക, കട്ട് ഔട്ടുകള്‍ സ്ഥാപിക്കുക, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍ തുടങ്ങിയവ ഏതെങ്കിലും പൊതു സ്ഥലത്ത് പരസ്യം ചെയ്യുക എന്നത് പ്രാദേശിക നിയമപ്രകാരം അനുവദനീയമാണ്. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കണം.

താല്‍ക്കാലികവും എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതുമായ പരസ്യ സാമഗ്രികള്‍ താമസക്കാരന്റെ സ്വമേധയാ ഉള്ള അനുമതിയോടെ സ്വകാര്യ സ്ഥലങ്ങളില്‍ സ്ഥാപിക്കാം.
ചുമരില്‍ എഴുതാന്‍ വ്യക്തമായി അനുവദിക്കാത്ത സാഹചര്യത്തില്‍, പോസ്റ്ററുകള്‍ ഒട്ടിക്കുന്നത് സ്വത്തിന്റെ ഉടമയുടെ സമ്മതം വാങ്ങി എന്ന കാരണം പറഞ്ഞ് ഒരു സാഹചര്യത്തിലും അനുവദിക്കരുത്.

എല്ലാ ചുമര്‍ രചനകളും പോസ്റ്ററുകള്‍, പേപ്പറുകള്‍ ഒട്ടിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍, സര്‍ക്കാര്‍ സ്വത്തിലെ കട്ട് ഔട്ട് / ഹോര്‍ഡിംഗ്, ബാനറുകള്‍, പതാകകള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം.

എല്ലാ അംഗീകൃത രാഷ്ട്രീയ പരസ്യങ്ങളും പൊതു സ്വത്തിലും പൊതു ഇടത്തിലും റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ പാലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ബസുകള്‍, ഇലക്ട്രിക് അല്ലെങ്കില്‍ ടെലിഫോണ്‍ തൂണുകള്‍, മുനിസിപ്പല്‍ / തദ്ദേശ സ്വയംഭരണ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 48 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം.
ഒരു സ്വകാര്യ സ്വത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ അനധികൃത രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം.

 

error: Content is protected !!