Trending Now

തമിഴ്‌നാട്ടില്‍ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് “ഓള്‍ പാസ്” പ്രഖ്യാപിച്ചു

 

കോവിഡിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓള്‍ പാസ് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു

2020-21 അക്കാദമിക് വര്‍ഷത്തേക്കാണ് ഓള്‍ പാസ് ബാധകമാവുക.ഈ ക്ലാസ്സുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസ്സുകളിലേക്ക് ജയിപ്പിക്കും.കോവിഡിന്റെ അസാധാരണ സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി വ്യക്തമാക്കി. 2020 മാര്‍ച്ച് 20നാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അടച്ചിട്ടത്. തുടര്‍ന്ന് ജനുവരിയില്‍ 10, 12 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് മാത്രം ക്ലാസ്സുകള്‍ തുടങ്ങിയിരുന്നു

error: Content is protected !!