കോന്നി വാര്‍ത്ത ബിസിനസ് ഡെസ്ക് : നികുതി, മറ്റ് വരുമാന ഇടപാടുകൾ, പെൻഷൻ ഇടപാടുകൾ, ചെറുകിട സേവിങ്സ് സംവിധാനം തുടങ്ങി ഗവൺമെന്റ്മായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് (നേരത്തെ വളരെ കുറച്ച് ബാങ്കുകൾക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ) ഉണ്ടായിരുന്ന നിയന്ത്രണം ഗവൺമെന്റ് നീക്കി.
ഇത് ഉപഭോക്താക്കളുടെ സൗകര്യം കൂടുതൽ വർദ്ധിപ്പിക്കുമെന്നും ഉപഭോക്തൃ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സമ്പദ് രംഗത്തിന്റെ വളർച്ചയ്ക്കും ഗവൺമെന്റിന്റെ സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രോത്സാഹനത്തിനും സ്വകാര്യ മേഖലാ ബാങ്കുകൾക്കും ഇനി മുതൽ തുല്യപങ്കാളിത്തം ഉണ്ടാകും.
ഇത് സംബന്ധിച്ച നിരോധനം നീക്കിയതോടെ, ഇനിമുതൽ ആർ ബി ഐക്ക് ഗവൺമെന്റ് ഇടപാടുകൾ നടത്തുന്നതിന്, പൊതുമേഖലാ ബാങ്കുകൾക്കൊപ്പം സ്വകാര്യ മേഖലാ ബാങ്കുകൾക്കും അധികാരം നൽകാവുന്നതാണ്.