
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യ വാരത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപ്പിച്ചേക്കുമെന്ന് സൂചന . ഈ തരത്തില്‍ തന്നെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരുതുന്നു . അസമില്‍ നടന്ന പൊതുചടങ്ങിനെ അഭിസംബോധന ചെയ്ത് ഇത്തരത്തില്‍ മോദി സംസാരിച്ചു .
കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് നാലിനാണ് പ്രഖ്യാപിച്ചത്.അതുപോലെ ഇത്തവണയും മാര്‍ച്ച് ആദ്യവാരം തിയതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് പുറമേ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് ഉള്ള പ്രാഥമിക ഒരുക്കങ്ങള്‍ കേരളത്തില്‍ തുടങ്ങിയിരുന്നു . ജില്ലകളില്‍ ബന്ധപ്പെട്ട കളക്ടര്‍മാര്‍ പല പ്രാവശ്യം യോഗം ചേര്‍ന്നു . വിവിധ വകുപ്പുകളില്‍ നിന്നുള്ള ജീവനകാരെ തിരഞ്ഞെടുപ്പ് ചുമതലകള്‍ ഏല്‍പ്പിച്ചു .