Trending Now

വെണ്ണിക്കുളം പോളിടെക്‌നിക് കോളേജ് അക്കാദമിക് ബ്ലോക്കിന്‍റെ ശിലാസ്ഥാപനം നടന്നു

 

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 197 പുതുതലമുറ
കോഴ്‌സുകള്‍ ആരംഭിച്ചു: മന്ത്രി കെ.ടി ജലീല്‍

സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഈ വര്‍ഷം 197 പുതുതലമുറ കോഴ്‌സുകള്‍ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന് പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷക്കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായി. പോളിടെക്‌നിക് കോളേജുകളെ മികച്ച നിലയിലേക്കു കൊണ്ടുവരുന്നതിനു പ്രത്യേക പദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നതെന്നും മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു.
അഡ്വ.മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷതവഹിച്ചു. നാടിനുവേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ യഥാസമയം നടത്തുവാന്‍ കിഫ്ബി ഫണ്ടുകള്‍ വലിയ സഹായമാണു ചെയ്യുന്നതെന്ന് മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു.

തിരുവല്ല നിയോജക മണ്ഡലത്തില്‍ 2016ന് ശേഷം വിവിധ പദ്ധതികള്‍ക്കായി ആയിരം കോടി രൂപയില്‍ അധികം വിനിയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ കഴിഞ്ഞതായും മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. അക്കാദമിക് ബ്ലോക് ശിലാസ്ഥാപന ഫലക അനാച്ഛാദനം മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി, കോയിപ്രം ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ശോശാമ്മ ജോസഫ്, പുറമറ്റം ഗ്രാമപഞ്ചായത്ത് അംഗം കെ.വി രശ്മിമോള്‍, പ്രിന്‍സിപ്പല്‍ എസ്.ബീന, കെ.എന്‍ ശശികുമാര്‍, എം.മീര, പി.സി ഷാജിഖാന്‍, അമല്‍ കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു. കിഫ്ബി ഫണ്ടില്‍ നിന്നും 12 കോടി രൂപയാണ് പുതിയ അക്കാദമിക് ബ്ലോക്കിനായി അനുവദിച്ചിരിക്കുന്നത്.

error: Content is protected !!