Trending Now

കോന്നി, റാന്നി ഡി വൈ എസ് പി ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങി

 

തിരുവനന്തപുരം നോര്‍ത്ത് ട്രാഫിക്കില്‍നിന്നുള്ള കെ.ബൈജുകുമാറാണ് പുതിയ കോന്നി പോലീസ് സബ് ഡിവിഷന്‍റെ ആദ്യ ഡിവൈഎസ്പി.

റാന്നി പുതിയ പോലീസ് സബ് ഡിവിഷന്‍റെ ഡിവൈഎസ്പി ആയി മാത്യു ജോര്‍ജ് ചുമതലയേല്‍ക്കും.

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ പുതുതായി രൂപവല്‍ക്കരിച്ച രണ്ടു പോലീസ് സബ് ഡിവിഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവിലുള്ള അടൂര്‍, പത്തനംതിട്ട, തിരുവല്ല എന്നിവയ്ക്കു പുറമെയാണ് പുതുതായി കോന്നി, റാന്നി എന്നിങ്ങനെ പുതിയ പോലീസ് സബ് ഡിവിഷനുകള്‍ രൂപവല്‍ക്കരിച്ചത്.

പുതിയ കോന്നി സബ് ഡിവിഷനില്‍ അടൂര്‍ സബ് ഡിവിഷനില്‍പ്പെട്ട കോന്നി, കൂടല്‍, തണ്ണിത്തോട് എന്നീ പോലീസ് സ്റ്റേഷനുകള്‍ക്ക് പുറമെ, പത്തനംതിട്ട സബ് ഡിവിഷനില്‍പ്പെട്ട ചിറ്റാര്‍, മൂഴിയാര്‍ പോലീസ് സ്റ്റേഷനുകള്‍ കൂടിച്ചേര്‍ക്കപ്പെട്ടു. പുതിയ റാന്നി പോലീസ് സബ് ഡിവിഷനില്‍ നിലവിലെ തിരുവല്ല സബ് ഡിവിഷനില്‍പെടുന്ന റാന്നി, വെച്ചൂച്ചിറ, പെരുമ്പെട്ടി, പെരുനാട് എന്നിവയെകൂടാതെ, പത്തനംതിട്ട സബ് ഡിവിഷനില്‍പ്പെട്ട പമ്പ പോലീസ് സ്റ്റേഷന്‍ കൂടി ഉള്‍പെടുത്തി.

ജില്ലയില്‍ പുതുതായി രൂപീകരിച്ച പുതിയ സബ് ഡിവിഷനുകളുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കോന്നി സബ് ഡിവിഷന്‍ ഉദ്ഘാടനം ചടങ്ങില്‍ കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അടൂര്‍ ഡിവൈഎസ്പി:ബി.വിനോദ് സ്വാഗതവും കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ് ശിവപ്രസാദ് കൃതജ്ഞതയും പറഞ്ഞു.

കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായര്‍, ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗം ഉദയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തിരുവനന്തപുരം നോര്‍ത്ത് ട്രാഫിക്കില്‍നിന്നുള്ള കെ.ബൈജുകുമാറാണ് പുതിയ പോലീസ് സബ് ഡിവിഷന്റെ ആദ്യ ഡിവൈഎസ്പി.

റാന്നി സബ് ഡിവിഷന്‍ ഉദ്ഘാടന ചടങ്ങില്‍ രാജു എബ്രഹാം എംഎല്‍എ അധ്യക്ഷനായിരുന്നു. തിരുവല്ല ഡിവൈഎസ്പി: ഡി.എസ് സുനീഷ് ബാബു സ്വാഗതം പറഞ്ഞു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, ഗ്രാമ പഞ്ചായത്ത് അംഗം സന്ധ്യാ ദേവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ മുകേഷ് ജി ബി നന്ദി പ്രകാശിപ്പിച്ചു. പുതിയ പോലീസ് സബ് ഡിവിഷന്റെ ഡിവൈഎസ്പി ആയി മാത്യു ജോര്‍ജ് ചുമതലയേല്‍ക്കും.