കോന്നി വാര്‍ത്ത : കോന്നി ഡി.വൈ.എസ്.പി.ഓഫീസ് യാഥാർത്യമാകുന്നു. കോന്നി പൊലീസ് സബ് ഡിവിഷൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. നാളുകളായി കോന്നിനിവാസികള്‍ ഉന്നയിച്ച ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.
കോന്നി കേന്ദ്രീകരിച്ച് പുതിയ ഡിവൈഎസ്പി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിയോജകമണ്ഡല പരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും കോന്നി ഡിവൈഎസ്പിക്ക് കീഴിലാകും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഓഫീസ് തുടങ്ങാനായി തെരഞ്ഞെടുത്ത പഴയ സർക്കിൾ ഓഫീസ് കെട്ടടത്തിൽ എത്തി ഒരുക്കങ്ങൾ വിലയിരുത്തി.
സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഡിവൈഎസ്പി ഓഫീസാക്കി മാറ്റുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനം നടന്നു വരുന്നു. കഴിഞ്ഞ ബജറ്റില്‍ കോന്നിയില്‍ ഡിവൈഎസ്പി ഓഫീസ് രൂപീകരിക്കുമെന്ന പരാമര്‍ശം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ നടത്തിയ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ പൊലീസ് സബ് ഡിവിഷന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കോന്നി കേന്ദ്രീകരിച്ച് പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മണ്ഡലത്തിലെ ക്രമസമാധാന പരിപാലനം കൂടുതൽ സുഗമമാകുമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.ജനങ്ങളുടെ സുരക്ഷിതത്വബോധം ഉയർത്താൻ ഓഫീസ് സഹായകരമാകുമെന്നും എം.എൽ.എ പറഞ്ഞു.