കോന്നി വാര്‍ത്ത : 2019 ൽജമ്മു കാശ്മീരിലെ പുൽ വാമയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വസന്തകുമാർ ഉൾപ്പെടെ 40 അമർ ജവാന്മാരെയും പത്തനംതിട്ട ടൗണിൽ നടന്ന പുൽവാമ ദിനാചരണത്തിൽ അനുസ്മരിച്ചു.
ഭീകരാക്രമണത്തിന്‍റെ വേദനാജനകമായ ഈ രണ്ടാം ഓർമ്മ ദിവസം സഹ്യാദ്രി സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റി (CRPF )പത്തനംതിട്ട -ധീര ജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നതിനായി ജോലിയില്‍ ഇരിക്കുന്നവരും പെൻഷനേഴ്സും ഫാമിലിയും ഉൾപ്പെടെ സെന്‍ട്രല്‍ സ്വകയർ ഗാന്ധി സ്മൃതി മണ്ഡപത്തിനു മുൻപിൽ ധീരജവാൻ മാരുടെ ഛായ ചിത്രത്തിന് മുൻപിൽ ദീപം തെളിയിച്ച് പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി
ലോക പ്രശസ്ത സ്പീഡ് കാർട്ടൂണിസ്റ്റും എക്കോ- ഫിലോസഫറുമായ അഡ്വ: ജിതേഷ്ജി പുൽ വാമ അനുസ്മരണദിനാചരണം ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്റ്റർമ്മാരായ സായി സേനൻ .സഞ്ചു ജോസഫ് ,ശിലാ മ്യൂസിയം സ്ഥാപകനും ഗവേഷകനുമായ ശിലാ സന്തോഷ് ,സ്നേഹ പച്ച എന്ന സാംസ്കാരിക കൂട്ടായ്മ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ധീര ജവാന്‍മാരുടെ ഒരിക്കലും മറക്കാത്ത ഓർമ്മകൾക്കായി പോലീസ് സ്റ്റേഷൻ അങ്കണത്തിൽ തണൽ മരവും നട്ടു .