Trending Now

തെരഞ്ഞെടുപ്പ് തീയതി 15 നുശേഷം; കേ​ര​ള​ത്തി​ൽ ഒ​റ്റ​ഘ​ട്ടം

 

 

ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ൾ ഈ ​മാ​സം 15നു ശേ​ഷം പ്ര​ഖ്യാ​പി​ക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ.കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും ഒ​റ്റ ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും.

പ​ശ്ചി​മബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ആ​റോ ഏ​ഴോ ഘ​ട്ട​വും ആ​സാ​മി​ൽ ര​ണ്ടു ഘ​ട്ട​വു​മു​ണ്ടാ​വും.കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. ആ​സാ​മി​ലും പ​ശ്ചി​മബം​ഗാ​ളി​ലും നേ​രത്തേ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ, ക​മ്മീ​ഷ​ണ​ർ​മാ​രാ​യ സു​ശീ​ൽ ച​ന്ദ്ര, രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​ർ ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശി​ക്കും.

പ​ന്ത്ര​ണ്ടി​ന് പു​തു​ച്ചേ​രി​യി​ലും പ​തി​മൂ​ന്നി​ന് കേ​ര​ള​ത്തി​ലും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തും. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ വി​വി​ധ രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ളി​ൽനി​ന്നും അ​ഭി​പ്രാ​യം ആ​രാ​യു​ന്നു​ണ്ട്.