Trending Now

രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ വര്‍ധിപ്പിച്ചേക്കും

 

രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ കുത്തനെ വര്‍ധിപ്പിക്കും. നിരക്ക് വര്‍ധന സംബന്ധിച്ച് റെയില്‍വേ മന്ത്രാലയവും നീതി ആയോഗും തമ്മില്‍ ധാരണയായി. യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് യാത്രക്കാരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പണം കണ്ടെത്താനായാണ് യൂസര്‍ ഡെവലപ്‌മെന്റ് ഫീ ശേഖരിക്കുന്നത്.

യൂസര്‍ ഡെവലപ്‌മെന്റ് ഫീ യാത്രക്കാരില്‍ നിന്നും ഈടാക്കാനുള്ള തീരുമാനത്തിന് അനുമതി തേടി റെയില്‍വേ ക്യാബിനറ്റ് നോട്ട് നല്‍കി. കഴിഞ്ഞയാഴ്ചയാണ് റെയില്‍വേ മന്ത്രാലയവും നീതി ആയോഗും തമ്മിലുള്ള യോഗം നടന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആയിരം സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും യൂസര്‍ ഡെവലപ്‌മെന്റ് ഫീ നല്‍കേണ്ടിവരിക. സഞ്ചരിക്കുന്ന ക്ലാസുകളുടെ വ്യത്യാസമനുസരിച്ച് 30 രൂപ മുതലാകും യൂസര്‍ ഡെവലപ്‌മെന്റ് ഫീസ്.

error: Content is protected !!