Trending Now

കോന്നി ടൌണ്‍ വാര്‍ഡ് 16 : കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

 

 

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (ചക്കിട്ടപ്പടി, പുള്ളിപ്പാറ, കോട്ടപ്പുറം പള്ളി ഭാഗങ്ങള്‍), വാര്‍ഡ് 19 (പ്ലാക്കാട്, മൂഴിയില്‍, അവിച്ചകുളം ഭാഗങ്ങള്‍), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കുടുത്ത കോളനി ഭാഗം), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (രാമന്‍ചിറ ചൊള്ളന്‍മല അംഗനവാടി മുതല്‍ രാമന്‍ചിറ ജംഗ്ഷന്‍ കലാവേദി, ഇന്ദിര നഗര്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി 9 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി ടി.എല്‍ റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 4, 7, 10, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 9 (വാര്‍ഡുകളുടെ സംഗമ സ്ഥാനമായ ചാത്തന്‍തറ കവലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍), 11 (കക്കുടുക്ക മുസ്ലീം പള്ളിപ്പടി മുതല്‍ നവോദയ ജംഗ്ഷന്‍ വരെയുള്ള ഭാഗം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, 6 (കുളത്തുമണ്‍, അഞ്ചുമുക്ക് ഭാഗങ്ങള്‍), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (വള്ളംകുളം പടിഞ്ഞാറ് മലനട കിഴക്ക്, പുത്തന്‍കാവുമല പള്ളിക്ക് പടിഞ്ഞാറ് എന്നീ ഭാഗങ്ങള്‍), വാര്‍ഡ് 16 (വള്ളംകുളം തെക്ക്, വള്ളംകുളം പടിഞ്ഞാറ് കൊട്ടേക്കാട്ട് പടി, ആലപ്പാട് എന്നീ ഭാഗങ്ങള്‍), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 13, 16, കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 8,(ഉഴത്തില്‍ ഭാഗം )9 (ഗ്രിഗോറിയസ് ആശുപത്രിയുടെ പിന്‍ഭാഗം, വാര്‍ഡ് 10 (അച്ചവേലില്‍ ഭാഗം (സ്റ്റെല്ലാ മേരി സ്‌കൂളിന് സമീപം), വാര്‍ഡ് 15 എന്നീ പ്രദേശങ്ങളെ ഫെബ്രുവരി 11 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.