Trending Now

കൊടുമണ്‍ അരി  എട്ടാം സംസ്‌കരണ വിപണന ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

 

കൊടുമണ്‍ റൈസിന്റെ എട്ടാം സംസ്‌കരണ വിപണന ഉദ്ഘാടനം ഇക്കോ ഷോപ്പ് അങ്കണത്തില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കൊടുമണ്‍ ഫാര്‍മേഴ്‌സ് സൊസൈറ്റിയുടേയും കൊടുമണ്‍ കൃഷിഭവന്റയും നേതൃത്വത്തിലാണ് കൊടുമണ്‍ റൈസ് തയ്യാറാക്കുന്നത്. കൊടുമണ്ണിലെ പാടങ്ങളില്‍ കൃഷി ചെയ്‌തെടുക്കുന്ന നെല്ല് ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കൊടുമണ്‍ റൈസാക്കുന്നത്.

കൊടുമണ്ണിലെ പാടങ്ങളില്‍ കൃഷി ചെയ്‌തെടുക്കുന്ന നെല്ല് ഫാര്‍മേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഭരിച്ച് ഓയില്‍പാം ഇന്ത്യയുടെ കോട്ടയത്തുള്ള മില്ലില്‍ പുഴുങ്ങി കുത്തി അരിയാക്കി അഞ്ച്, 10 കിലോ സഞ്ചികളിലാക്കി വില്‍ക്കുകയാണ്. കൊടുമണ്‍ ഇക്കോ ഷോപ്പിലാണ് പ്രധാനമായും വിപണനം നടത്തുന്നത്. ഉമ, ജ്യോതി എന്നീ നെല്ലിനങ്ങളുടെ അരിയാണ് ഇപ്പോള്‍ വില്‍ക്കുന്നത്.

ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. നെല്‍കര്‍ഷകര്‍ക്കുള്ള റോയല്‍റ്റിയും താങ്ങു വിലയും മറ്റ് അനുബന്ധ പദ്ധതികളും എന്ന വിഷയത്തില്‍ പറക്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ക്ലാസ്സ് നടന്നു. സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന മൂല്യ വര്‍ധിത പദ്ധതിയായ വൈഗയുടെ ഉദ്ഘാടനം സെന്റ് പീറ്റേഴ്സ് സ്‌കൂളില്‍ നടന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ കൃഷി ഓഫീസര്‍ക്കുള്ള പുരസ്‌കാരം നേടിയ എസ്.ആദിലയെ ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഫലകം നല്‍കി ആദരിച്ചു.

error: Content is protected !!