കോന്നി വാര്‍ത്ത : കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും 286 ശാഖകള്‍ ഉള്ളതും നിക്ഷേപകരുടെ 2000 കോടി രൂപ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഗ്രൂപ്പ് ഉടമകള്‍ പത്തനംതിട്ട സബ് കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി പിന്‍ വലിക്കാന്‍ ഉള്ള അപേക്ഷ കോടതി തള്ളി .
പാപ്പര്‍ ഹര്‍ജി തള്ളണമെന്ന് ഒരു വിഭാഗം അഭിഭാക്ഷകര്‍ വാദിച്ചു . എന്നാല്‍ പാപ്പര്‍ ഹര്‍ജി തള്ളരുത് എന്ന് തിരുവനന്തപുരത്തെ പ്രമുഖ അഭിഭാക്ഷകനും പോപ്പുലര്‍ സമര സമിതിയുടെ നേതാവുമായ അഡ്വ ഗോപീ കൃഷ്ണനടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു .പത്തനംതിട്ട കോടതിയില്‍ പാപ്പര്‍ ഹര്‍ജി നിലനില്‍ക്കും .
ഇതോടെ ഇപ്പോള്‍ റിമാന്‍റില്‍ ഉള്ള പോപ്പുലര്‍ ഉടമകളുടെ നില കൂടുതല്‍ പരുങ്ങലിലായി .സി ബി ഐ കൊച്ചി യൂണിറ്റ് അന്വേഷണം ഏല്‍ക്കുകയും പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും ചെയ്തു .
പോപ്പുലര്‍ ഗ്രൂപ്പ് ഉടമ തോമസ് ഡാനിയലും ഭാര്യയും മൂന്നു പെണ്‍ മക്കളും ചേര്‍ന്ന് നിക്ഷേപകരുടെ 2000 കോടി രൂപ കടലാസ് ഷെയര്‍ കമ്പനിയിലൂടെ വക മാറ്റി നിക്ഷേപകരെ വഞ്ചിച്ചു എന്ന കേസില്‍ 5 പ്രതികള്‍ റിമാന്‍റില്‍ ആണ് . നൂറുകണക്കിനു കേസുകള്‍ ഇവരുടെ മേല്‍ ചുമത്തി .
വസ്തു വകകള്‍ ,വാഹനങ്ങള്‍ തുടങ്ങിയവ പോലീസ് കണ്ടെത്തിയിരുന്നു . എന്നാല്‍ നിക്ഷേപകരെ വഞ്ചിച്ച കോടികള്‍ എവിടേയ്ക്ക് കടത്തി എന്നതിന് വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടില്ല . വിദേശത്തേക്ക് കടത്തി എന്നാണ് പോലീസ് പ്രാഥമിക നിഗമനം .
കേസ് സി ബി ഐ ഏറ്റെടുത്തതോടെ വിദേശ രാജ്യങ്ങളില്‍ അന്വേഷണം ഉണ്ടാകും .
ഉടമയുടെ മാതാവ് വിദേശ രാജ്യത്തു ഉണ്ട് .ഇവരും പ്രതിയാണ് .
പോപ്പുലര്‍ ഗ്രൂപ്പ് തിരുവനന്തപുരത്ത് നടത്തിയ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഉടമകളെ പ്രതി ചേര്‍ത്ത് കൊണ്ട് അഡ്വക്കേറ്റ് ഗോപീകൃഷ്ണൻ മെഡിക്കല്‍ കോളേജ് പോലീസില്‍ നൽകിയ പരാതിയിന്മേൽ മെഡിക്കൽ കോളേജ് പോലീസ് നിലവില്‍ റിമാന്‍റില്‍ ഉള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി . കോന്നിപോലീസില്‍ കൊടുത്ത ആദ്യത്തെ പരാതിയിന്മേൽ പ്രതികള്‍ക്ക് ജാമ്യം കിട്ടിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ അഡ്വക്കേറ്റ് ഗോപീകൃഷ്ണൻ നൽകിയ പരാതിയിന്മേലും ശക്തമായ ഇടപെടൽ കാരണം മെഡിക്കൽ കോളേജ് പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഒന്നാം പ്രതി തോമസ് ഡാനിയല്‍ എന്ന റോയിയെ മാവേലിക്കര സബ്ജയിലിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു.