കോന്നി വാര്‍ത്ത ഡോട്ട് കോം : ഡിവൈഎഫ്ഐയുടെ ദേശീയ നേതൃത്വത്തിലേക്ക് അഡ്വ. കെയു ജനീഷ്കുമാര്‍ എംഎല്‍എ. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്കേന്ദ്ര കമ്മിറ്റിയംഗമായി ജനീഷ്കുമാറിനെ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമാണ് കോന്നി എംഎല്‍എകൂടിയായ അഡ്വ. കെയു ജനീഷ്കുമാര്‍.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ കോന്നി എംഎല്‍എയുമായ എ പദ്മകുമാറിന് ശേഷം ജില്ലയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജനീഷ്കുമാര്‍. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്,എംജി യൂണിവേഴ്സിറ്റി യൂണിയന് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജനീഷ് കുമാറിനെ കൂടാതെ, കേരളത്തില്‍ നിന്ന് വികെ സനോജ്, ഗ്രീഷ്മ അജയഘോഷ്, ചിന്ത ജെറോം, എം വിജിന് എന്നിവരെയും പുതിയതായി കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.