
ഇഗ്നോയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ 2021 മാര്‍ച്ച് 13 വരെ
കോന്നി വാര്‍ത്ത : ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ 2021 മാര്‍ച്ച് 13 വരെ രാജ്യവ്യാപകമായി നടത്തും.
ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴില്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി, ജില്ലകളിലായി 07 പരീക്ഷാ കേന്ദ്രങ്ങളില്‍ 7000 ഓളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും.
ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ignou.ac.in ല്‍ നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ സമയത്ത് ഇഗ്‌നോയുടെ ഐഡി കാര്‍ഡും കയ്യില്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇഗ്‌നോ റീജിയണല്‍ സെന്റര്‍, രാജധാനി കോംപ്ലക്‌സ്, കിള്ളിപ്പാലം, കരമന. പി.ഒ. തിരുവനന്തപുരം – 695002, ഫോണ്‍ – 0471 – 2344113 / 2344120 / 9447044132 എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ഇഗ്നോ റീജിയണല്‍ ഡയറക്ടര്‍ ഡോ. ബി. സുകുമാര്‍ അറിയിച്ചു.