Trending Now

പത്തനംതിട്ട ജില്ലയില്‍ റിസോഴ്സ് അധ്യാപക അവസരം

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്നതിനും, പാഠഭാഗങ്ങള്‍ അനുരൂപീകരിച്ച് പരിശീലിപ്പിക്കുന്നതിനുമായി 10 സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ സമഗ്രശിക്ഷാ കേരളം, പത്തനംതിട്ട 2020-21 പദ്ധതി കാലയളവിലേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.
പ്രായപരിധി 50 വയസ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റായും സഹിതം ഈ മാസം എട്ടിന് രാവിലെ 10 ന് തിരുവല്ല ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലുള്ള സമഗ്രശിക്ഷയുടെ ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 0469-2600167

പ്രീ-സ്‌കൂള്‍ മുതല്‍ അഞ്ചാംക്ലാസ് വരെയുളള വിഭാഗത്തില്‍ രണ്ട് ഒഴിവുണ്ട്. യോഗ്യത- 50 ശതമാനത്തില്‍ കുറയാതെ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം, സ്്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ, അവസാന വര്‍ഷം വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുളള വിഭാഗത്തില്‍ രണ്ട് ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം, ബി.എഡ് (സ്പെഷ്യല്‍ എഡ്യുക്കേഷന്‍), ഒന്നാം വര്‍ഷ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ബി.എഡ് വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം

ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള വിഭാഗത്തില്‍ എട്ട് ഒഴിവുണ്ട്. ഒന്‍പത്, 10 ക്ലാസുകള്‍ക്ക് യോഗ്യത- ബിരുദം, ബി.എഡ് (സ്പെഷ്യല്‍ എഡ്യൂക്കേഷന്‍) അല്ലെങ്കില്‍ ബി.എഡ് (ജനറല്‍) രണ്ടു വര്‍ഷം ഡിപ്ലോമ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍.
11, 12 ക്ലാസുകള്‍ക്ക് യോഗ്യത-ബിരുദാനന്തര ബിരുദം, ബി.എഡ് (സ്പെഷ്യല്‍ എഡ്യൂക്കേഷന്‍) അല്ലെങ്കില്‍ ബി.എഡ് (ജനറല്‍) രണ്ടു വര്‍ഷം ഡിപ്ലോമ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍.

error: Content is protected !!