Trending Now

അർദ്ധസർക്കാർ സ്ഥാപനത്തിൽ സ്ഥിരം ഒഴിവുകൾ

 

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോയിന്റ് ജനറൽ മാനേജർ (ഫിനാൻസ്), അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽ), മാനേജർ (മെറ്റീരിയൽ), ഡെപ്യൂട്ടി മാനേജർ (മെറ്റീരിയൽ), പർച്ചേസ് ഓഫീസർ തസ്തികകളിൽ ഓരോ സ്ഥിരം ഒഴിവുകളുണ്ട്.

പബ്ലിസിറ്റി ഓഫീസർ, ഫാക്കൽറ്റി തസ്തികകളിൽ ഒരോ താത്കാലിക ഒഴിവുമുണ്ട്. വിവിധ മാനേജർ തസ്തികകളിൽ പ്രായപരിധി 2020 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).

അംഗീകൃത സർവകലാശാല ബിരുദവും ഇൻസ്്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലോ കോസ്റ്റ്സ് ആന്റ് വർക്സ് അക്കൗണ്ടന്റന്റ്സ് ഓഫ് ഇന്ത്യയിലോ അംഗത്വവും മാനേജിരിയൽ മേഖലയിൽ 15 വർഷം പ്രവൃത്തി പരിചവുമാണ് ജോയിന്റ് ജനറൽ മാനേജർ തസ്തികയിലേക്കുള്ള യോഗ്യത. ശമ്പളം 91,800-1,75,200 രൂപ.

അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽ) തസ്തികയിൽ ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ്/ സപ്ലെചെയിൻ മാനേജ്മെന്റിൽ എം.ബി.എ/ പി.ജി ഡിപ്ലോമയും 12 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ശമ്പളം 81,700-1,68,600 രൂപ.

മാനേജർ (മെറ്റീരിയൽ) തസ്തികയിൽ ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ്/ സപ്ലെചെയിൻ മാനേജ്മെന്റിൽ എം.ബി.എ/ പി.ജി ഡിപ്ലോമയും 10 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ശമ്പളം 76,000- 1,43,700 രൂപ.

ഡെപ്യൂട്ടി മാനേജർ (മെറ്റീരിയൽ) തസ്തികയിൽ ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ്/ സപ്ലെചെയിൻ മാനേജ്മെന്റിൽ എം.ബി.എ/ പി.ജി ഡിപ്ലോമയും എട്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ശമ്പളം 55,700- 1,32,300 രൂപ.

പർച്ചേസ് ഓഫീസർ തസ്തകയിൽ പ്രായപരിധി 2020 ജനുവരി ഒന്നിന് 36 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ്/ സപ്ലെചെയിൻ മാനേജ്മെന്റിൽ എം.ബി.എ/ പി.ജി ഡിപ്ലോമയും ആറ് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ശമ്പളം 47,300- 1,19,100 രൂപ.

പബ്ലിസിറ്റി ഓഫീസർ തസ്തികയിൽ പ്രായപരിധി 2020 ജനുവരി ഒന്നിന് 50 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, ജേണലിസത്തിൽ പി.ജി ഡിപ്ലോമ, പി.എച്ച്.ഡി എന്നിവയും ജേണലിസത്തിൽ 10 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ശമ്പളം 25,000 രൂപ.

ഫാക്കൽറ്റി ഒഴിവിൽ പ്രായപരിധി 2020 ജനുവരി ഒന്നിന് 47 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). എൽ.എൽ.എം, പി.എച്ച്.ഡി/ എംഫിലും (തൊഴിൽ നിയമത്തിൽ എൽ.എൽ.ബിയുള്ളവർക്ക് മുൻഗണന) അഞ്ച് വർഷത്തെ അധ്യാപന പരിചയവുമാണ് യോഗ്യത.

അപേക്ഷകർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യുട്ടീവ് എംപ്ലോയിമെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയുടെ എൻ.ഒ.സി ഹാജരാക്കണം.

error: Content is protected !!