Trending Now

കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി

 

കോന്നി വാര്‍ത്ത : കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ 100 മത് ജന്മവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി രക്തസാക്ഷിത്വ ദിനത്തിൽ കോന്നി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി.

കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ജാഥാ ക്യാപ്റ്റൻ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ റോജി ഏബ്രഹാമിന് പതാക കൈമാറി ഉദ്‌ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ എസ്.സന്തോഷ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി ചിറ്റൂർ ശങ്കർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, പ്രവീൺ ജി.നായർ, ഐവാൻ വകയാർ, പ്രീയ.എസ്. തമ്പി, മോഹനൻ മുല്ലപ്പറമ്പിൽ, ജിജി സജി ജിജോ കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

കോന്നി ബസ് സ്റ്റാന്റിൽ ഗാന്ധി പ്രതിമയിൽ ഹാരം അണിയിച്ച് പുഷ്പ്പാർച്ചനയോടെ സമാപന സമ്മേളനം നടത്തി ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഫൈസൽ കോന്നി, പ്രവീൺ പ്ലാവിളയിൽ,പി.വി ജോസഫ്, ഷിനു അറപ്പുരയിൽ, രതീഷ് കണിയാംപറ സിൽ, അജയകുമാർ എന്നിവർ പ്രസംഗിച്ചു

error: Content is protected !!