Trending Now

റോഡ് പണികള്‍ നടക്കുമ്പോള്‍ ടിപ്പറുകള്‍ ഓടുവാന്‍ അരുവാപ്പുലം പഞ്ചായത്ത് അനുമതി

വീണ്ടും ഗതാഗതം നിയന്ത്രിയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തു

 

കോന്നി വാര്‍ത്ത : അരുവാപ്പുലം പഞ്ചായത്ത് പരിധിയില്‍ ഉള്ള അരുവാപ്പുലം കല്ലേലി ഊട്ടുപാറ റോഡില്‍ കലുങ്ക് പണി ഉള്‍പ്പെടെ ഉള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ പൊതു മരാമത്ത് നിരത്ത് വിഭാഗം വലിയ വാഹനങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു എങ്കിലും അരുവാപ്പുലം പഞ്ചായത്ത് 100 ടിപ്പര്‍ ലോറികള്‍ക്കു സഞ്ചരിക്കാന്‍ ഉള്ള അനുമതി കമ്മറ്റി തീരുമാന പ്രകാരം നല്‍കിയത് നാട്ടുകാരില്‍ പ്രതിഷേധത്തിന് ഇടനല്‍കി .ടിപ്പര്‍ ലോറികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ പഞ്ചായത്തിന് അനുമതി നല്‍കുവാന്‍ കഴിയില്ല .

പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം ആണെന്ന് കാണിച്ചു പഞ്ചായത്ത് പ്രസിഡണ്ട് കത്ത് ഇറക്കിയിരുന്നു . ഇങ്ങനെ ഒരു കത്ത് ഇറക്കുവാന്‍ പഞ്ചായത്തിന് യാതൊരു അധികാരവും ഇല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു . പരാതി ഉണ്ടായതോടെ കല്ലേലി-ഊട്ടുപാറ റോഡ് നവീകരിക്കുന്നതിന്‍റെ ഭാഗമായി കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ഈ റോഡില്‍കൂടി ഭാരം കൂടിയ വാഹനങ്ങളുടെയും വലിയ വാഹനങ്ങളുടെയും ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രണ്ടാമതും ഉത്തരവ് ഇറക്കി .

 

ഊട്ടുപാറ പാറ മടയില്‍ നിന്നും 100 ലോഡ് പാറകള്‍ ദിനവും കൊണ്ടുപോകുവാന്‍ ഉള്ള ഒരു തീരുമാനവും പഞ്ചായത്ത് കമ്മറ്റിയില്‍ വന്നിട്ടില്ല എന്നു പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു . ഇങ്ങനെ ഒരു വിഷയം പഞ്ചായത്ത് കമ്മറ്റിയില്‍ വരാതെ എങ്ങനെ തീരുമാനമായി പഞ്ചായത്ത് പ്രസിഡണ്ട് കത്ത് ഇറക്കി എന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം .
കമ്മറ്റിയില്‍ വരാത്ത കാര്യമായതിനാല്‍ അഭിപ്രായം പറയുവാന്‍ അംഗങ്ങള്‍ക്ക് സാധിച്ചില്ല . ആരുടെ താല്‍പര്യപ്രകാരമാണ് ഇങ്ങനെ ഒരു കത്ത് ഇറക്കിയത് എന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം .

ജിയോളജി വകുപ്പിന്‍റെ നിയന്ത്രണത്തിലാണ് പാറ ഖനനവും പാറകള്‍ എത്ര ലോഡ് കൊണ്ട് പോകാം എന്നുള്ള നിയന്ത്രണവും . ഇതെല്ലാം കാറ്റില്‍ പറത്തി റോഡ് പണികള്‍ , കലുങ്ക് നിര്‍മ്മാണം എന്നിവ നടക്കുമ്പോള്‍ പൊതു മാരാമത്ത് നിരത്ത് വിഭാഗം വലിയ വാഹനങ്ങള്‍ നിയന്ത്രിച്ചിട്ടും പഞ്ചായത്ത് പ്രസിഡന്‍റ് ഇറക്കിയ ഈ കത്ത് കാണിച്ചു കൊണ്ട് ടിപ്പറുകള്‍ പായുന്നു . ഇത് സംബന്ധിച്ചു സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നു .

അവിശ്വാസ പ്രമേയം പോലും കൊണ്ടുവരുവാന്‍ ഉള്ള നൂറാമാലകള്‍ ഈ കത്തില്‍ ഉണ്ട് എന്നാണ് പരിസ്ഥിതി സംരക്ഷക പ്രവര്‍ത്തകര്‍ പറയുന്നത് . അത് സംബന്ധിച്ചു പ്രതിപക്ഷ അംഗങ്ങള്‍ ഒന്നും പറയുന്നില്ല .

പരിസ്ഥിതി ലോല പ്രദേശമായ ഊട്ടുപാറയില്‍ പാറമട പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകര്‍ പലകുറി ചോദ്യം ചെയ്തിരുന്നു . റോഡ് പണികള്‍ നടക്കുമ്പോള്‍ ടിപ്പര്‍ ലോറികള്‍ക്ക് യഥേഷ്ടം സഞ്ചരിക്കുവാന്‍ ഉള്ള അനുമതി നല്‍കിയവര്‍ക്ക് എതിരെ നാട്ടില്‍ നിന്നു പോലും പ്രതിഷേധം ഉണ്ടാകുന്നു .
ഈ കത്ത് പിന്‍ വലിക്കണം എന്നും പഞ്ചായത്ത് കമ്മറ്റി അറിഞ്ഞാണോ കത്ത് ഇറക്കിയതെന്നും ബന്ധപ്പെട്ടവര്‍ പരസ്യമായി പറയണമെന്നും ആവശ്യം ഉയര്‍ന്നു . പഞ്ചായത്ത് ഇറക്കി എന്നു പറയുന്ന ഈ കത്തില്‍ റഫറന്‍സ് നംബര്‍ പോലും ഇല്ല .പഞ്ചായത്ത് പ്രസിഡന്‍റ് അറിയാതെ ആരെങ്കിലും വ്യാജമായി നിര്‍മ്മിച്ച കത്ത് ആണോ എന്നും വിശദമായി പരിശോധിക്കണം . ഈ കത്ത് അരുവാപ്പുലം മേഖലയില്‍ വ്യാകമായി പ്രചരിക്കുന്നു . സത്യം പുറത്തു കൊണ്ടു വരണം എന്നാണ് ജനകീയ അഭിപ്രായം

 

ഗതാഗത നിയന്ത്രണം

error: Content is protected !!