പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

മികവിന്‍റെ കേന്ദ്രമാകാന്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഒരുങ്ങുന്നു

അഞ്ചുകോടി രൂപ ചിലവില്‍ മികവിന്‍റെ കേന്ദ്രമാകാന്‍
കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഒരുങ്ങുന്നു

കോന്നി വാര്‍ത്ത : കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ചു കോടി രൂപ ചിലവില്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ മികവിന്റെ കേന്ദ്രമാകാന്‍ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രണ്ട് ബ്ലോക്കുകളായാണ് സ്മാര്‍ട്ട് ക്ലാസ് റൂം തയാറാകുന്നത്. ഒരു അക്കാദമിക് ബ്ലോക്കും ഒരു ഓഡിറ്റോറിയം ബ്ലോക്കുമാണു യാഥാര്‍ത്ഥ്യമാകുക. 11 ക്ലാസ് മുറികളുള്ള രണ്ട് ഫ്‌ളോറില്‍ അക്കാദമിക് ബ്ലോക്ക്, അറ്റാച്ച്‌ചെയ്ത ടോയ്ലറ്റുള്ള ഹെഡ്മിസ്ട്രസിനുള്ള മുറി, സ്റ്റാഫ് റൂം, കൗണ്‍സിലിങ് മുറിയോടൊപ്പം ടോയ്‌ലറ്റ്, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഓഡിറ്റോറിയം ബ്ലോക്കില്‍ സെമിനാര്‍ ഹാള്‍, ഡിജിറ്റല്‍ ലൈബ്രറി, മെഡിക്കല്‍ റൂം, അടുക്കള, ഡൈനിംഗ് റൂം, നാല് ടോയ്ലറ്റ് എന്നിവ താഴത്തെ നിലയില്‍ സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയവും നാല് ടോയ്ലറ്റുകളും രണ്ടു ഗ്രീന്‍ റൂമുകളുമുള്ളതാണ് ആദ്യനില.
എല്ലാം സ്മാര്‍ട്ട് ക്ലാസ് റൂമുകളായാണു നിര്‍മ്മിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ലൈബ്രറിയില്‍ നിന്ന് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാക്കും. ഓഡിറ്റോറിയത്തിന് ഇരുന്നൂറിലധികം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഓപ്പണ്‍ ഏരിയ ക്ലാസ് റൂമുകള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, കുട്ടികള്‍ക്കായുള്ള ഗ്രൗണ്ട് തുടങ്ങിയവ കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിന്റെ സവിശേഷതകളാണ്. ടൈല്‍സ് വര്‍ക്ക്, വാതില്‍, ജനല്‍, പെയിന്റിംഗ്, ഇലക്ട്രിക്കല്‍, പ്ലംബിംഗ് തുടങ്ങിയ പണികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ സ്മാര്‍ട്ട് ക്ലാസ് റൂം യാഥാര്‍ത്ഥ്യമാകും.