Trending Now

ശങ്കരത്തിൽ യോഹന്നാൻ കോർ എപ്പിസ്‌ക്കോപ്പായുടെ സഹോദരൻ മത്തായി വർഗീസ് (പാപ്പച്ചൻ – 91) നിര്യാതനായി

ശങ്കരത്തിൽ യോഹന്നാൻ കോർ എപ്പിസ്‌ക്കോപ്പായുടെ സഹോദരൻ മത്തായി വർഗീസ് (പാപ്പച്ചൻ – 91) നിര്യാതനായി

(രാജു ശങ്കരത്തിൽ, ഫിലാഡൽഫിയ)

 

ന്യൂയോർക്ക്: ശങ്കരത്തിൽ യോഹന്നാൻ കോർ എപ്പിസ്‌ക്കോപ്പായുടെ സഹോദരൻ കുമ്പഴ: മാങ്കുന്നത്ത് ശങ്കരത്തിൽ മത്തായി വർഗീസ് (പാപ്പച്ചൻ -91) സ്വവസതിയിൽ വച്ച് നിര്യാതനായി. പരേതന്റെ ഭൗതിക ശരീരം നാളെ (ശനി) രാവിലെ 7.30 ന് ഭവനത്തിൽ കൊണ്ട് വരും. തുടർന്ന് നടക്കുന്ന പൊതു ദർശനത്തിനും ഭവനത്തിലെ ശുശ്രൂഷകൾക്കും ശേഷം 12 മണിക്ക് കുമ്പഴ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ വലിയ കത്തീഡ്രലിൽ കൊണ്ടുവരുന്നതും, കുടുംബാംഗവും, നിലയ്ക്കൽ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിലും, കുടുംബത്തിലെയും, മറ്റു വൈദീകരുടെയും സഹകരണത്തിലും വലിയ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

 

ഭാര്യ: റാന്നി ചീനിവിളയിൽ ഏലിയാമ്മ വർഗീസ്.
മക്കൾ: ലാലി, പരേതയായ ലിസി, ജോളി (UAE), സാബു (USA), ബിജു (ശങ്കരത്തിൽ ഇലക്ട്രിക്കൽസ്, കുമ്പഴ).

മരുമക്കൾ: ജോർജ് തോമസ്, പരേതനായ K .J വർഗീസ് , T .M സാമുവേൽ (UAE), പിങ്കി സാബു (USA), എൽസി ബിജു.

സഹോദരങ്ങൾ: പരേതനായ K .M ജോർജ്, പരേതനായ K .M എബ്രഹാം,
ഡോ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ (USA).

error: Content is protected !!