Trending Now

ട്രാൻസ്ജെൻഡർ സെല്ലിൽ നിയമനം

 

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനത്തിന് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. പ്രയപരിധി 2021 ജനുവരി ഒന്നിന് 25 – 45 വയസ്സ്.

പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരൊഴിവാണുള്ളത്. പ്രതിമാസ വേതനം 30675 രൂപ. രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. പ്രതിമാസ വേതനം 19950 രൂപ.

ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 17325 രൂപ. ഒരു വർഷത്തേക്കാണ് നിയമനം.

ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ ഫെബ്രുവരി 15 നകം ലഭിക്കണം.

error: Content is protected !!