Trending Now

60 വയസ്പൂർത്തിയായോ : പതിനായിരം രൂപ പെൻഷൻ വേണം

 

കോന്നി വാര്‍ത്ത : ഔർ ഇൻഡിപെന്‍റന്‍റ് ഓർഗിനൈസേഷൻ ഓഫ് പീപ്പിൾ (oiop ) യുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി 60 വയസ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകുക, പതിനൊന്നാം ശമ്പള കമ്മീഷൻ നിർദ്ദേശിച്ച ശമ്പള വർധന നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്മാറുക, കേന്ദ്ര സർക്കാരിന്‍റെ പുതിയ കർഷക നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യംഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത് .

സംഘടന ജില്ല കോർഡിനേറ്റർരാജു പ്ലാന്തോട്ടം മാര്‍ച്ച് ഫ്ലാഗ്ഓഫ് ചെയ്തു. കലക്ടറേറ്റ് പടിക്കൽ ആറന്മുള മണ്ഡലം പ്രസിഡന്‍റ് സാബു ഡാനിയേലിന്‍റെ അധ്യക്ഷതയിൽ കൂടിയ ധർണയിൽ ജില്ലാ പ്രസിഡന്‍റ് പി റ്റി മാത്യു ധർണ ഉത്ഘാടനം ചെയ്തു .

ജില്ലാ വൈസ് പ്രസിഡന്‍റ് ബിജു ശങ്കരത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പി റ്റി തോമസ്, മധുസൂദനൻ നായർ ,സി റ്റി മാത്യു , കെ എം ജോൺ, ലില്ലികുട്ടി ജേക്കബ്, റഷീദ ഖസീം, മത്തായി സാമുവേൽ, ആൻസി ആര്‍ ബാബു എന്നിവർ സംസാരിച്ചു.

error: Content is protected !!