Trending Now

കോന്നി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു

Spread the love

കോന്നി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു

കോന്നി വാര്‍ത്ത : താലൂക്ക് ആശുപത്രിയിൽ സെൻട്രലൈസ്ഡ് ഓക്സിജൻ പ്ലാന്‍റ്  ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ യാണ് ഉദ്ഘാടനം നിർവഹിച്ചു .
എം.എൽ.എയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുന്ന 10 കോടി യുടെ സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെട്ടതാണ് സെൻട്രലൈസ്ഡ് ഓക്സിജൻ പ്ലാന്‍റ് .12 കിടക്കകളിൽ ഓക്സിജൻ പ്ലാന്‍റില്‍  നിന്നും പൈപ്പ് ലൈൻ വഴി നേരിട്ട് ഇനി മുതൽ ഓക്സിജൻ ലഭ്യമാകും.

ഐ.സി.യുവിലേക്കുള്ള ഓക്സിജനും പ്ലാന്‍റില്‍ നിന്നും എത്തിക്കും. പ്ലാന്‍റിന്‍റെ ആവശ്യത്തിനായി 15 വലിയ ഓക്സിജൻ സിലിൻഡർ ആണ് ലഭ്യമാക്കിയിട്ടുള്ളത്. എം.എൽ.എ ഫണ്ടിൽ നിന്നും 20 സിലിൻഡറും വാങ്ങി നല്കിയിട്ടുണ്ട്.
പത്ത് കോടിയുടെ പദ്ധതിയുടെ ഭാഗമായി 5.5 കോടിയുടെ കെട്ടിട നിർമ്മാണം തറക്കല്ലിട്ട് ആരംഭിച്ചിട്ടുണ്ട്.2 കോടിയുടെ ഇലക്ട്രിക്കൽ വർക്കിനുള്ള ടെൻഡർ നടപടി നടന്നു വരുന്നു.

ഇതു കൂടാതെ 3 കോടിയുടെ എൻ.എച്ച്.എം ഫണ്ടും താലൂക്ക് ആശുപത്രിയ്ക്ക് ലഭ്യമായിട്ടുള്ളതായി എം.എൽ.എ പറഞ്ഞു. ഇതിൽ നിന്നും ലേബർ റൂം, ഓപ്പറേഷൻ തീയേറ്റർ, ന്യൂബോൺ ഐ.സി.യു, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് തുടങ്ങിയവയാണ് സ്ഥാപിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻ വർഗ്ഗീസ് ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗ്രേസ് മറിയം ജോർജ്ജ്, ആർ.എം.ഒ ഇൻ ചാർജ്ജ് അജയ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!