Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത : ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്,13, പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (ചേറ്റുതടം, പാട്ടക്കാല, മേമല ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ ജനുവരി 23 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, നാല് (സി.ബി.സി ഫോര്‍ഡ് മുതല്‍ (ചെറുകോല്‍ ഗ്രാമപഞ്ചായത്തിന്റെ അതിര്)പാലനില്‍ക്കുന്നതില്‍ പടി വരെയും, കച്ചേരിപ്പടി മുതല്‍ ഗവ. യു.പി.എസ് പടി വരെയും ഉള്ള ഭാഗം, മിച്ച ഭൂമി മുതല്‍ പറങ്കിമാംതടം വരെ ലക്ഷം വീട് ഉള്‍പ്പടെയുള്ള ഭാഗം), കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ചീങ്കമുക്ക് മുതല്‍ സി.ബി.സി ഫോര്‍ഡ് വരെയുള്ള ഭാഗം), വാര്‍ഡ് ഒന്ന് (എന്‍എസ്എസ് കരയോഗ മന്ദിരം മുതല്‍ തെക്കേത്തു ഭാഗം വരെ) എന്നീ പ്രദേശങ്ങളെ ജനുവരി 24 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.