Trending Now

ഇലന്തൂര്‍ ഗവ. കോളജില്‍ എംകോം പിജി കോഴ്സ് തുടങ്ങി

 

കോന്നി വാര്‍ത്ത : ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പുതുതായി അനുവദിച്ച എംകോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ പിജി കോഴ്സിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു.

ബിഎഡ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍ ജയശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയായിരുന്നു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, ഗ്രാമപഞ്ചായത്ത് അംഗം ഇ.എ. ഇന്ദിര, പിറ്റിഎ വൈസ് പ്രസിഡന്റ് മുരളീധരന്‍ നായര്‍, ഇംഗ്ലീഷ് വിഭാഗം എച്ച്ഒഡി ജിജു ജേക്കബ് വര്‍ഗീസ്, സുവോളജി വിഭാഗം എച്ച്ഒഡി എം. ഹയറുന്നീസ, ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം എച്ച്ഒഡി എസ്. സുഭാഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!