കോന്നി : കോന്നി പോലീസിൽ പരാതി സംബന്ധിച്ച് സംസാരിക്കുവാനെത്തിയ യുവ ജന നേതാക്കൾക്കെതിരെ കോന്നി പോലീസ് സ്റ്റേഷനിൽ അപമര്യാദയായ പെരുമാറ്റം എന്ന് പരാതി .എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി ഭാരവാഹികൾക്ക് നേരെയാണ് കോന്നി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസര്‍ അപമര്യാദയായി പെരുമാറിയത് എന്ന് നേതാക്കള്‍ അറിയിച്ചു .ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കും എന്നും നേതാക്കള്‍ പറഞ്ഞു .
പൊതു പ്രവർത്തനത്തിന്റെ ഭാഗമായി കോന്നി പൊലീസ് സ്റ്റേഷനിൽ കേസ് സംബന്ധിച്ച് സംസാരിക്കുവാൻ എത്തിയ എ ഐ വൈ എഫ് കോന്നി മണ്ഡലം പ്രസിഡണ്ട് എസ് അജിത്തിന് നേരെ ഈ ഓഫീസര്‍ തട്ടി കയറുകയും “എടാ…” പോടാ “എന്ന് വിളിച്ച് അധിക്ഷേപിക്കുകയുമായിരുന്നു എന്ന് നേതാക്കള്‍ പരാതിയില്‍ ഉന്നയിച്ചു .
ഈ സംഭവത്തില്‍ പോലീസ് ഭാഗത്ത് നിന്നും വിശദീകരണം ഉണ്ടായിട്ടില്ല .
കോന്നി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസര്‍ക്ക് എതിരെ നിരവധി പരാതികള്‍ ഉണ്ടെന്ന് നേതാക്കള്‍ പറയുന്നു . പല സ്ഥലങ്ങളിൽ നിന്നും കേസുകൾ സംബന്ധിച്ച് കോന്നി പൊലീസ് സ്റ്റേഷനിൽ എത്തുന്നവരോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.സാധാരണക്കാരായ ആളുകളോടുൾപ്പെടെ കയർത്ത് സംസാരിക്കുന്നതായും പറയപ്പെടുന്നു.നിരവധി പരാതികൾ മുൻപും ഉയർന്നിട്ടും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
എ ഐ വൈ എഫ് നേതാക്കളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ എ ഐ വൈ എഫ് നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി അറിയിച്ചു.