Trending Now

പത്തനംതിട്ടയില്‍ അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഒഴിവ്

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എസ്.സി മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്ത അസിസ്റ്റന്റ് ഇന്‍ഫര്‍മേഷ ന്‍ ഓഫീസറുടെ ഒരു താല്ക്കാലിക ഒഴിവ് നിലവിലുണ്ട്.

യോഗ്യത: 1.ബിഎ/ബിഎസ്‌സി/ബി.കോം ഡിഗ്രി. 2. ഗവ. /പ്രൈവറ്റ് പബ്ലിസിറ്റി വിഭാഗത്തില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം(എഡിറ്റോറിയല്‍ സെക്ഷനില്‍). 3.പ്രസ് ബുള്ളറ്റിന്‍ തയ്യാറാക്കാനും പ്രസ് പബ്ലിസിറ്റി ഹാന്‍ഡ് ഔട്ട് തയ്യാറാക്കുന്നതിലുമുള്ള കഴിവ്.

പ്രായം-19-39(നിയമാനുസൃത വയസിളവ് ബാധകം).
ശമ്പളം-27800-59400.
എസ്.സി മുന്‍ഗണനാ വിഭാഗത്തിന്റെ അഭാവത്തില്‍ മുന്‍ഗണനയില്ലാത്തവരെയും എസ്ടിബി/എന്‍എആര്‍സി ഓപ്പണ്‍ വിഭാഗക്കാരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാവിധ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഈ മാസം 25നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222745

error: Content is protected !!