പത്തനംതിട്ട ജില്ലയില്‍ ഇന്ന് 654പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 65 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,532 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 90,81,931 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3524 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 447 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 977, കോഴിക്കോട് 729, കോട്ടയം 670, പത്തനംതിട്ട 586, കൊല്ലം 626, മലപ്പുറം 517, തൃശൂര്‍ 430, ആലപ്പുഴ 413, തിരുവനന്തപുരം 251, ഇടുക്കി 322, വയനാട് 297, കണ്ണൂര്‍ 216, പാലക്കാട് 126, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, കോഴിക്കോട് 9, എറണാകുളം 8, പത്തനംതിട്ട 7, കൊല്ലം, വയനാട് 5 വീതം, പാലക്കാട് 4, തൃശൂര്‍ 3, തിരുവനന്തപുരം , ഇടുക്കി 2 വീതം, ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7364 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 375, കൊല്ലം 2303, പത്തനംതിട്ട 1041, ആലപ്പുഴ 264, കോട്ടയം 314, ഇടുക്കി 77, എറണാകുളം 803, തൃശൂര്‍ 442, പാലക്കാട് 199, മലപ്പുറം 540, കോഴിക്കോട് 510, വയനാട് 192, കണ്ണൂര്‍ 242, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 69,691 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,90,757 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,118 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,97,656 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1460 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല.
5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 405 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 654 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 808 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും, 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 623 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1 അടൂര്‍
(പന്നിവിഴ, ആനന്ദപ്പളളി, മൂന്നാളം, കരുവാറ്റ, പറക്കോട്, അടൂര്‍, കണ്ണംകോട്) 32
2 പന്തളം
(മങ്ങാരം, കുരമ്പാല, പൂഴിക്കാട്, തോന്നല്ലൂര്‍, മുടിയൂര്‍ക്കോണം) 37
3 പത്തനംതിട്ട
(കുമ്പഴ നോര്‍ത്ത്, കുമ്പഴ, പത്തനംതിട്ട, പേട്ട, ചുരളിക്കോട്, കണ്ണംകര, കുലശേഖരപതി) 21
4 തിരുവല്ല
(കാവുംഭാഗം, കുറവന്‍കുഴി, മുത്തൂര്‍, മഞ്ഞാടി, കറ്റോട്, തിരുവല്ല, തിരുമൂലപുരം, പാലിയേക്കര, കാട്ടൂര്‍ക്കര) 36
5 ആനിക്കാട്
(പുന്നവേലി, ആനിക്കാട്) 2
6 ആറന്മന്മുള
(എരുമക്കാട്, മാലക്കര, നീര്‍വിളാകം, ഇടയാറന്മുള, ആറന്മുള) 10
7 അരുവാപുലം 1
8 അയിരൂര്‍
(പ്ലാങ്കമണ്‍) 2
ചെന്നീര്‍ക്കര
(പ്രക്കാനം, മുട്ടത്തുകോണം, ചെന്നീര്‍ക്കര) 8
9 ചെറുകോല്‍
(ചെറുകോല്‍, വയലത്തല, കീക്കൊഴൂര്‍) 8
10 ചിറ്റാര്‍
(ചിറ്റാര്‍, പടയണിപാറ) 4
11 ഏറത്ത്
(വെളളക്കുളങ്ങര, വടക്കടത്തുകാവ്, ചൂരക്കോട്, പുതുശ്ശേരിഭാഗം, മണക്കാല) 16
12 ഇലന്തൂര്‍
(ഇടപ്പരിയാരം, ഇലന്തൂര്‍) 5
13 ഏനാദിമംഗലം
(കുറുമ്പുകര, മാരൂര്‍, മങ്ങാട്, ഇളമണ്ണൂര്‍, കുന്നിട) 13
14 ഇരവിപേരൂര്‍
(ഇരവിപേരൂര്‍) 13
15 ഏഴംകുളം
(ഏനാത്ത്, ചായലോട്, ഈട്ടിമൂട്, വയല, നെടുമണ്‍, മാങ്കൂട്ടം) 31
16 എഴുമറ്റൂര്‍
(എഴുമറ്റൂര്‍, തെളളിയൂര്‍) 6
17 കടമ്പനാട്
(കടമ്പനാട് നോര്‍ത്ത്, തുവയൂര്‍ സൗത്ത്, കല്ലുകുഴി, മണ്ണടി) 11
18 കടപ്ര
(പരുമല, വളഞ്ഞവട്ടം ഈസ്റ്റ്, കടപ്ര) 16
19 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, പുതുവല്‍, ഇടത്തറ, കൂടല്‍) 6
20 കല്ലൂപ്പാറ
(ചെങ്ങരൂര്‍, കല്ലൂപ്പാറ, പുതുശ്ശേരി) 7
21 കവിയൂര്‍
(കോട്ടൂര്‍, കവിയൂര്‍) 23
22 കൊടുമണ്‍
(കൊടുമണ്‍, കൊടുമണ്‍ ഈസ്റ്റ് അങ്ങാടിക്കല്‍ സൗത്ത്, ചന്ദനപ്പള്ളി, ഐക്കാട്) 24
23 കോയിപ്രം
(പുല്ലാട്, കുറങ്ങഴ, പൂവത്തൂര്‍, കോയിപ്രം) 15
24 കോന്നി
(കോന്നി, വകയാര്‍, മങ്ങാരം, പയ്യനാമണ്‍) 13
25 കൊറ്റനാട്
(കൊറ്റനാട്) 9
26 കോട്ടാങ്ങല്‍
(കോട്ടാങ്ങല്‍) 2
27 കോഴഞ്ചേരി
(മേലൂകര, തെക്കേമല, കോഴഞ്ചേരി) 5
28 കുളനട
(കുളനട, മാന്തൂക, ഞെട്ടൂര്‍, ഉളളന്നൂര്‍) 26
29 കുന്നന്താനം
(മാന്താനം, നെടുങ്ങാടപ്പളളി, ആഞ്ഞിലിത്താനം, കുന്നന്താനം, പാലയ്ക്കാതകിടി) 9
30 കുറ്റൂര്‍
(വെണ്‍പാല, കുറ്റൂര്‍) 2
31 മലയാലപ്പുഴ 1
32 മല്ലപ്പളളി
(നാരകത്താണി, മല്ലപ്പളളി, കീഴ്‌വായ്പ്പൂര്‍) 5
33 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, കുഴിക്കാല, മല്ലപ്പുഴശ്ശേരി) 7
34 മെഴുവേലി
(ഇലവുംതിട്ട, രാമന്‍ചിറ, കാരിത്തോട്ട, മെഴുവേലി) 14
35 മൈലപ്ര
(മേക്കൊഴൂര്‍) 4
36 നാറാണംമൂഴി
(നാറാണംമൂഴി, തോമ്പിക്കണ്ടം, അടിച്ചിപ്പുഴ) 9
37 നാരങ്ങാനം
(നാരങ്ങാനം നോര്‍ത്ത്, നാരങ്ങാനം) 6
38 നെടുമ്പ്രം
(അമിച്ചകരി, പൊടിയാടി, കല്ലൂങ്കല്‍) 4
39 നിരണം
(നിരണം) 7
40 ഓമല്ലൂര്‍
(ആറ്റരികം, വാഴമുട്ടം) 8
41 പളളിക്കല്‍
(പയ്യനല്ലൂര്‍, പഴകുളം, പെരിങ്ങനാട്) 5
42 പന്തളം തെക്കേക്കര
(പടുകോട്ടയ്ക്കല്‍, കീരുകുഴി) 4
43 പെരിങ്ങര
(ചാത്തങ്കേരി, പെരിങ്ങര) 8
44 പ്രമാടം
(പ്രമാടം, വെളളപ്പാറ, ഇളകൊളളൂര്‍, തെങ്ങുംകാവ്, മല്ലശ്ശേരി, വി-കോട്ടയം) 18
45 പുറമറ്റം
(വെണ്ണിക്കുളം, വാളക്കുഴി, മഠത്തുഭാഗം നോര്‍ത്ത്, പുറമറ്റം) 9
46 റാന്നി
(ചേത്തയക്കല്‍, തോട്ടമണ്‍, ഉതിമൂട്) 14
47 റാന്നി പഴവങ്ങാടി
(ചെല്ലക്കാട്, ഇടമണ്‍, കാരികുളം, മക്കപ്പുഴ, പഴവങ്ങാടി) 18
48 റാന്നി അങ്ങാടി
(നെല്ലിയ്ക്കാമണ്‍, ഈട്ടിച്ചുവട്) 6
49 റാന്നി പെരുനാട്
(മാമ്പാറ, അടിച്ചിപ്പുഴ, അത്തിക്കയം, മാടമണ്‍) 10
50 സീതത്തോട്
(ആങ്ങമൂഴി, തോട്ടമണ്‍പാറ, സീതക്കുഴി) 12
51 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്കുതോട്) 6
52 തോട്ടപ്പുഴശ്ശേരി
(ചിറയിറമ്പ്, കുറിയന്നൂര്‍) 3
53 തുമ്പമണ്‍ 1
54 വടശ്ശേരിക്കര
(ഇടക്കുളം, മണിയാര്‍, നെയ്തടം, ചെറുകുളഞ്ഞി, പേഴുംപാറ, അരിക്കാവ്, കുമ്പ്‌ളംപൊയ്ക) 40
55 വളളിക്കോട്
(ഞക്കുനിലം, വാഴമുട്ടം, കൈപ്പട്ടൂര്‍) 12
56 വെച്ചൂച്ചിറ
(കൊല്ലമുള, കക്കുടുക്ക, ഇടമുറി, വെച്ചൂച്ചിറ) 10
ജില്ലയില്‍ ഇതുവരെ ആകെ 39342 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 34399 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) മെഴുവേലി സ്വദേശി (46) 19.01.2021ന് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 808 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 33720 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5382 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5109 പേര്‍ ജില്ലയിലും, 274 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമ നമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി /സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 169
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 75
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 114
4 പത്തനംതിട്ട മുസലിയാര്‍ സിഎസ്എല്‍ടിസി 26
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 160
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 41
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 38
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 83
9 ആനിക്കാട് സിഎഫ്എല്‍ടിസി 20
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 43
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3540
12 സ്വകാര്യ ആശുപത്രികളില്‍ 306
ആകെ 4615
ജില്ലയില്‍ 12046 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4096 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3818 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 223 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 79 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 19960 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 161976 767 162743
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യൂ) 164548 1582 166130
3 റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്) 20173 279 20452
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 5291 24 5315
6 സി.ബി.നാറ്റ് പരിശോധന 429 0 429
ആകെ ശേഖരിച്ച സാമ്പിളുകള്‍ 352902 2652 355554
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1752 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4404 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2759 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.14 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 55 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 98 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 558 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ( കൊച്ചുപറമ്പ് കോളനി ഭാഗം), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 3, 5 എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന പ്രക്കാനം ജംഗ്ഷനില്‍നിന്നും ഇലവുംതിട്ട റോഡില്‍ പഞ്ചായത്ത് സ്റ്റേഡിയം വരെയും, ഓമല്ലൂര്‍ റോഡില്‍ മത്തങ്ങാമുക്ക് വരെയും, മുട്ടുകുടുക്കറോഡില്‍ നിരവയില്‍ പടി വരെയും, ഇലന്തൂര്‍ റോഡില്‍ പീടിക പടി വരെയും), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 13 എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന പറയങ്കര ഭാഗം, വാര്‍ഡ് 12 പറയങ്കര ഭാഗവും, പുന്നക്കുളഞ്ഞി ഭാഗവും എന്നീ പ്രദേശങ്ങളില്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.