12 കോടിയുടെ ക്രിസ്തുമസ് പുതുവല്‍സര ബമ്പറടിച്ചത് ലോട്ടറി വില്പ്പനക്കാരന്. ചെങ്കോട്ട സ്വദേശി ഷറഫുദ്ദീനാണ് സമ്മാനം ലഭിച്ചത്. വില്‍ക്കാതെ മിച്ചം വന്ന ലോട്ടറിക്കാണ് സമ്മാനം. ആര്യങ്കാവിലെ ഭരണി ഏജന്‍സി മുഖേനെയാണ് ടിക്കറ്റ് വിറ്റത്.ഏജന്റിന്റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ഷറഫുദ്ദീന് 7.56 കോടി രൂപയാണു ലഭിക്കുക
ആര്യങ്കാവിലെ ഭരണി ഏജന്‍സി വിറ്റ XG 358753 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 12 കോടി നേടിയത്. തിരുവനന്തപുരത്ത് മുഹമ്മദ് യാസിന് എന്നയാൾ നടത്തുന്ന ഹോള്‍സെയില്‍ ഏജന്‍സിയായ എന്‍.എം.കെയില്‍ നിന്നാണ് തെങ്കാശി സ്വദേശിയായ വെങ്കിടേശിന്റെ ഭരണി ഏജന്‍സിക്ക് സമ്മാനാര്‍ഹമായ ടിക്കറ്റ് കിട്ടിയത്. തനിക്ക് സൗഭാഗ്യം കൊണ്ടു വന്ന ലോട്ടറിയും അതിന് വഴിത്തിരിവായ ഏജൻസി ഉടമയായ വെങ്കടേഷിനും ഒപ്പമാണ് ഷറഫുദ്ദീൻ ലോട്ടറി ഡയറക്ട്രേറ്റിലെത്തിയത്.