Trending Now

കോന്നിയിലെ ഭൂമി കയ്യേറ്റം : ശക്തമായ നടപടി സ്വീകരിക്കണം

 

കോന്നി വാര്‍ത്ത : കോന്നി മെഡിക്കൽ കോളേജിനു സമീപം നടക്കുന്ന ഭൂമി കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ്, ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷർ മോഹൻദാസ് ചിറയിൽ, മഹിളാ മോർച്ചാ ഭാരവാഹി ഗീതാ സനൽ, അഖിൽ ആർ എന്നിവരുൾപ്പെട്ട സംഘം സ്ഥലം സന്ദർശിച്ചു.

ഉന്നതരായ പലരുടെയും ഒത്താശയോടെ ആണ് ഈ കയ്യേറ്റം നടന്നിരിക്കുന്നതെന്നും പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ബിജെപി പറഞ്ഞു. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൃഷിഭൂമി അതിർത്തി നിർണ്ണയിച്ച് സംരക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങൾ ഉന്നയിച്ച് സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് പറഞ്ഞു.

error: Content is protected !!