ക്രിസ്മസ് –-പുതുവത്സര ബമ്പർ കൊല്ലം ആര്യങ്കാവിൽ വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടും ഭാഗ്യ ശാലിയെ ഇതുവരെ കണ്ടെത്തിയില്ല . XG 358753 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. തിരുവനന്തപുരം കല്ലാട്ടുമുക്കിലുള്ള എൻഎംകെ ഏജൻസി സബ് ഏജൻസിയായ ആര്യങ്കാവ് ഭരണി ഏജൻസിക്ക് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യശാലിയെ കണ്ടെത്താന്‍ തമിഴ്നാട്ടിലും അന്വേഷണം ആരംഭിച്ചു .
ആര്യങ്കാവ് തമിഴ്‌നാട് അതിർത്തിയിൽ ആയതിനാൽ ഭാഗ്യവാൻ തമിഴ്‌നാട് സ്വദേശിയാകാനും സാധ്യതയുണ്ട് എന്നാണ് അറിയുന്നത് . ബമ്പറിന്‍റെ ആയിരത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റിട്ടുണ്ടെന്ന് ഭരണി ഏജന്‍സി ഉടമ വെങ്കിടേഷ് പറഞ്ഞു.
പാറശ്ശാലയില്‍നിന്നാണ് വെങ്കിടേഷ് ടിക്കറ്റുകള്‍ വാങ്ങിയത്. ശബരിമല തീര്‍ഥാടകരും തമിഴ്‌നാട്ടില്‍നിന്ന് ചരക്കുമായി വന്ന ലോറി ഡ്രൈവര്‍മാരുമാണ് ടിക്കറ്റ് എടുത്തവരില്‍ അധികമെന്നും വെങ്കിടേഷ് കൂട്ടിച്ചേര്‍ത്തു.കമ്മിഷനായി ഒരുകോടിയിലേറെ രൂപ വെങ്കിടേഷിന് ലഭിക്കും.18 വർഷമായി ആര്യങ്കാവിൽ ലോട്ടറിക്കച്ചവടം നടത്തിവരികയാണ് വെങ്കിടേഷും സഹോദരൻ കാർത്തിക്കും. ആര്യങ്കാവ് പഴയ വാണിജ്യനികുതി ചെക്ക്പോസ്റ്റിനു സമീപം മുപ്പതോളം ലോട്ടറിക്കടകളാണുള്ളത്.ഭാഗ്യവാനെ കണ്ടെത്താന്‍ ഭാഗ്യക്കുറി നമ്പര്‍ സഹിതം തമിഴ്നാട്ടില്‍ സോഷ്യല്‍ മീഡിയാകളില്‍ പ്രചാരണം തുടങ്ങി .