Trending Now

പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്‍റെ വാഹനത്തിനുനേരെ കല്ലേറ്

 

പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ വാഹനത്തിനുനേരെ കല്ലേറ്.കൊല്ലം ചവറയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു.കുടുംബയോഗത്തില്‍ പങ്കെടുക്കാനാണ് ഗണേഷ് കുമാര്‍ പത്താപുരത്തുനിന്ന് ചവറയിലെത്തിയത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടി.

എം എല്‍ എയുടെ മുന്‍ പി.എ പ്രദീപ് കോട്ടാത്തല അടക്കമുള്ള ഗണേഷ് കുമാറിന്‍റെ അനുയായികള്‍ മറ്റൊരു വാഹനത്തില്‍ പിന്നാലെ വരുന്നുണ്ടായിരുന്നു. ഇവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. പ്രതിഷേധത്തിനിടെയാണ് വാഹനത്തിന്റെ ചില്ല് തകര്‍ത്തത്.

ഏതാനും ദിവസമായി പത്തനാപുരം എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്.കഴിഞ്ഞദിവസം പത്താനപുരത്ത് നടന്ന പരിപാടിക്കിടെ ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. അതിന്റെ പേരില്‍ ഇന്ന് എംഎല്‍എയുടെ ഓഫിസിന് നേരേ നടത്തിയ മാര്‍ച്ചിനിടെ പോലിസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.

 

error: Content is protected !!