Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 88,16,427 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3442 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 945, കോഴിക്കോട് 706, കോട്ടയം 507, മലപ്പുറം 469, പത്തനംതിട്ട 442, കൊല്ലം 437, തൃശൂര്‍ 406, തിരുവനന്തപുരം 278, ആലപ്പുഴ 352, പാലക്കാട് 212, വയനാട് 224, കണ്ണൂര്‍ 163, ഇടുക്കി 176, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 11, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം, പാലക്കാട് 5 വീതം, കോഴിക്കോട്, കണ്ണൂര്‍ 4 വീതം, കൊല്ലം 3, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5011 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 361, കൊല്ലം 173, പത്തനംതിട്ട 256, ആലപ്പുഴ 442, കോട്ടയം 586, ഇടുക്കി 301, എറണാകുളം 846, തൃശൂര്‍ 367, പാലക്കാട് 218, മലപ്പുറം 456, കോഴിക്കോട് 561, വയനാട് 180, കണ്ണൂര്‍ 207, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,70,768 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,561 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,467 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,094 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1355 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 19), കോട്ടയം ജില്ലയിലെ മുണ്ടക്കയം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 412 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നതും, അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 477 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 30 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, അടൂര്‍, പന്നിവിഴ, മൂന്നാളം) 17
2 പന്തളം
(പന്തളം, കടയ്ക്കാട്, മങ്ങാരം, കുരമ്പാല, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 17
3 പത്തനംതിട്ട
(അഴൂര്‍, കുമ്പഴ, ചുരളിക്കോട്, കൊടുംന്തറ, കുലശേഖരപതി,) 19
4 തിരുവല്ല
(മുത്തൂര്‍, പൊടിയാടി, ചുമത്ര, കാവുംഭാഗം, മഞ്ഞാടി) 28
5 ആനിക്കാട്
(ആനിക്കാട്) 2
6 അരുവാപുലം
(ഐരവണ്‍, മുതുപേഴുംങ്കല്‍) 2
7 ആറന്മുള
(വല്ലന, കുറിച്ചിമുട്ടം, ആറന്മുള, ഇടയാറന്മുള) 31
8 അയിരൂര്‍
(കൊട്ടാത്തൂര്‍, തടിയൂര്‍, അയിരൂര്‍, വെളളിയറ) 9
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍
(ചെറുകോല്‍) 5
11 ചിറ്റാര്‍
(നീലിപിലാവ്, മീന്‍കുഴി, കട്ടച്ചിറ, മണക്കയം, കാരികയം, വയ്യാറ്റുപുഴ, ചിറ്റാര്‍ ) 17
12 ഏറത്ത്
(ചൂരക്കോട്, തുവയൂര്‍, പുതുശ്ശേരിഭാഗം) 9
13 ഏനാദിമംഗലം
(മാരൂര്‍, ഇളമ്മണ്ണൂര്‍, കുറുമ്പകര) 3
14 ഇരവിപേരൂര്‍
(ഇരവിപേരൂര്‍, ഓതറ, വളളംകുളം) 5
15 ഏഴംകുളം
(കൈതപ്പറമ്പ്, നെടുമണ്‍, ഏഴംകുളം, ഏനാത്ത്) 15
16 എഴുമറ്റൂര്‍
(തെളളിയൂര്‍, എഴുമറ്റൂര്‍) 16
17 കടമ്പനാട്
(തുവയൂര്‍, മണ്ണടി, തുവയൂര്‍ സൗത്ത്) 7
18 കടപ്ര
(വളഞ്ഞവട്ടം, കടപ്ര, പരുമല) 5
19 കലഞ്ഞൂര്‍
(കൂടല്‍, കലഞ്ഞൂര്‍ ) 6
20 കല്ലൂപ്പാറ
(പുതുശ്ശേരി, കല്ലൂപ്പാറ, ചെങ്ങരൂര്‍) 10
21 കവിയൂര്‍
(കവിയൂര്‍, തോട്ടഭാഗം, കോട്ടൂര്‍) 11
22 കൊടുമണ്‍
(ചിരണിക്കല്‍, ചന്ദനപ്പള്ളി, കൊടുമണ്‍) 18
23 കോയിപ്രം
(പുല്ലാട്, കുമ്പനാട്, കുറങ്ങഴ) 6
24 കോന്നി
(മങ്ങാരം, ചെങ്ങറ,  കിഴക്കുപുറം, കോന്നി ) 5
25 കൊറ്റനാട് 1
26 കോട്ടാങ്ങല്‍
(ചുങ്കപ്പാറ, വായ്പ്പൂര്‍, കോട്ടാങ്ങല്‍, പാടിമണ്‍) 7
27 കോഴഞ്ചേരി
(കോഴഞ്ചേരി,  മേലുകര ) 4
28 കുളനട
(കുളനട, പനങ്ങാട്, ഞെട്ടൂര്‍) 7
29 കുന്നന്താനം
(കുന്നന്താനം, ആഞ്ഞിലിത്താനം, നെടുങ്ങാടപ്പളളി, പാലയ്ക്കാതകിടി) 15
30 കുറ്റൂര്‍
(വെസ്റ്റ് ഓതറ, കല്ലിശ്ശേരി) 2
31 മലയാലപ്പുഴ 1
32 മല്ലപ്പളളി
(കീഴ് വായ്പ്പൂര്‍, പാടിമണ്‍, മല്ലപ്പള്ളി ഈസ്റ്റ്) 11
33 മല്ലപ്പുഴശ്ശേരി
(മല്ലപ്പുഴശ്ശേരി, പുന്നയ്ക്കാട്, കുറുന്താര്‍ ) 8
34 മെഴുവേലി
(മെഴുവേലി, ഇലവുംതിട്ട) 4
35 നാറാണംമൂഴി
(കക്കുടുമണ്‍) 2
36 നെടുമ്പ്രം 1
37 നാരങ്ങാനം 1
38 നിരണം
(നിരണം വെസ്റ്റ്, നിരണം) 3
39 ഓമല്ലൂര്‍
(പുത്തന്‍പീടിക, ഓമല്ലൂര്‍) 7
40 പളളിക്കല്‍
(മുളമുക്ക്, പെരിങ്ങനാട്, പളളിക്കല്‍, തെങ്ങമം) 13
41 പന്തളം തെക്കേക്കര
(പന്തളം-തെക്കേക്കര, തട്ട) 4
42 പെരിങ്ങര
(പെരിങ്ങര) 3
43 പ്രമാടം
(ഇളകൊളളൂര്‍, വി-കോട്ടയം) 3
44 പുറമറ്റം
(പുറമറ്റം, വെണ്ണിക്കുളം) 4
45 റാന്നി
(തിയോടിക്കല്‍, ചെല്ലക്കാട്, അടിച്ചിപ്പുഴ, മന്ദിരം, മാമ്മുക്ക്, മുണ്ടപ്പുഴ, പുതുശ്ശേരിമല) 11
46 റാന്നി പഴവങ്ങാടി
(മോതിരവയല്‍, മക്കപ്പുഴ, കരികുളം, പഴവങ്ങാടി, മുക്കാലിമണ്‍ ) 14
47 റാന്നി അങ്ങാടി
(നെല്ലിയ്ക്കാമണ്‍, അങ്ങാടി, പുല്ലൂപ്രം, ഈട്ടിച്ചുവട്, പൂവന്‍മല ) 9
48 റാന്നി പെരുനാട്
(കുനംങ്കര, മാടമണ്‍, പെരുനാട്) 8
49 സീതത്തോട്
(സീതത്തോട്, ആങ്ങമ്മൂഴി, കൊച്ചുകോയിക്കല്‍ ) 18
50 തണ്ണിത്തോട്
(തണ്ണിത്തോട്) 3
51 തോട്ടപ്പുഴശ്ശേരി
(ചിറയിറമ്പ്, മാരാമണ്‍, കോളഭാഗം, കുറിയന്നൂര്‍) 19
52 തുമ്പമണ്‍
(തുമ്പമണ്‍) 7
53 വടശ്ശേരിക്കര
(മണിയാര്‍, അരീക്കാവ്, ചെറുകുളഞ്ഞി, തലച്ചിറ, കുമ്പ്‌ളാംപൊയ്ക, പേഴുംപാറ) 16
54 വളളിക്കോട്
(കൈപ്പട്ടൂര്‍, ഇളപ്പുപാറ, വാഴമുട്ടം) 3
55 വെച്ചൂച്ചിറ
(ചാത്തന്‍തറ, മണ്ണടിശാല, മുക്കൂട്ടുത്തറ, വെച്ചൂച്ചിറ) 13
56 മറ്റ് സംസ്ഥാനക്കാര്‍ 1
ജില്ലയില്‍ ഇതുവരെ ആകെ 37627 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 32747 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) വെച്ചൂച്ചിറ സ്വദേശിനി (65) 15.01.2021ന് സ്വവസതിയില്‍ വച്ച് വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
2) 13.01.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി സ്വദേശി (75) 15.01.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍   നിമിത്തം മരണമടഞ്ഞു.

error: Content is protected !!