കോന്നി വാര്‍ത്ത : കോന്നി മെഡിക്കല്‍ കോളേജില്‍ 1000 തസ്തിക അനുവദിക്കും എന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു . ഈ വിവരം കോന്നി എം എല്‍ എ കെ യു ജനീഷ് കുമാര്‍ അറിയിച്ചു . എം എല്‍ എ പറയുന്നത് ഇങ്ങനെ
“കോന്നി മെഡിക്കല്‍ കോളജിനായി നിരവധി വികസന പദ്ധതികള്‍
ബജറ്റില്‍ ഉള്‍പ്പെടുത്തി. മെഡിക്കല്‍ കോളജില്‍ നിരവധി സ്‌പെഷ്യാലിറ്റികള്‍ പുതിയതായി ആരംഭിക്കും. കോന്നി, ഇടുക്കി, കാസര്‍ഗോഡ് മെഡിക്കല്‍ കോളജുകളിലാണ് പുതിയ സ്‌പെഷ്യാലിറ്റികള്‍ മുന്‍ഗണന നല്‍കി അനുവദിക്കാന്‍ തീരുമാനിച്ചത്.
ഇതിനായി പുതിയ ആയിരത്തോളം തസ്തികകള്‍ കോന്നിക്ക് അനുവദിക്കും. അതോടെ കോന്നി അത്യാധുനിക സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളജായി മാറും.
അഞ്ചു കോടി രൂപ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും, 15 ലക്ഷം രൂപ ഉപകരണങ്ങള്‍ വാങ്ങാനും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്”.
ആയിരത്തോളം തസ്തികകള്‍ കോന്നി മെഡിക്കല്‍ കോളേജിന് അനുവദിക്കും എന്നാണ് പ്രഖ്യാപനം . അത്”കോന്നി വാര്‍ത്ത ” സ്വാഗതം ചെയ്യുന്നു .
കോന്നി മണ്ഡല നിവാസികള്‍ക്ക് 40 ശതമാനം തസ്തികഒഴിച്ചിടുക .നൂറില്‍ 60 പേര്‍ കോന്നി മണ്ഡലത്തില്‍ നിന്നും പുറത്ത് നിന്നു ബാക്കി ഡോക്ടര്‍മാര്‍ ജോലിയില്‍ കയറുക .ബാക്കി 40 പേര്‍ കോന്നി മണ്ഡലത്തിലെ സാധാ ജനം വേണം .
കോന്നി മെഡിക്കല്‍ കോളേജില്‍ കോന്നിക്കാര്‍ക്ക് ജോലി വേണം .അതിനു പറയുന്ന പേരാണ് തദ്ദേശീയം . ഇതുവരെ തദ്ദേശീയരായ എത്ര പേര്‍ക്ക് ജോലി നല്‍കി .
കോന്നി മെഡിക്കല്‍ കോളേജ് ഈ നാടിന്‍റെ സ്വത്ത് ആണ് . പുറമെ നിന്നുള്ള ആളുകള്‍ക്ക് അനധികൃത ജോലി കൊടുക്കാന്‍ വെഗ്രത പാടില്ല .
കോന്നി മണ്ഡലത്തിലെ ആളുകള്‍ക്ക് ജോലി കൊടുക്കുക .അതിനായി ശ്രമിക്കുക .ഉയര്‍ന്ന ജോലി അല്ല ചോദിക്കുന്നെ ഞങ്ങള്‍ക്ക് (കോന്നി മണ്ഡലം നിവാസികള്‍ക്ക് ) വിദ്യാഭ്യാസത്തിന് അനുസരിച്ചു ജോലി വേണം . പി എസ് ഇ ജോലി അവര്‍ക്ക് . എംപ്ലായ്മെന്‍റ് ജോലി താ . ഈ നാടിന് ജോലി വേണം . അര്‍ഹരായവര്‍ ഉണ്ട് .അനധികൃത നിയമനം അനുവദിക്കില്ല