Trending Now

വായ്പ്പാ തട്ടിപ്പ് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കി

 

കോന്നി വാര്‍ത്ത : വായ്പ്പാ തട്ടിപ്പ് നടത്തുന്ന നിരവധി മൊബൈല്‍ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കി . കേരളത്തിലെ 4 ലക്ഷത്തോളം ആളുകള്‍ മൊബൈല്‍ വായ്പ്പാ തട്ടിപ്പില്‍ അകപ്പെട്ടിരുന്നു .കോന്നിയില്‍ ആയിരത്തോളം ആളുകള്‍ ഇത്തരം ആപ്പ് സ്റ്റോറില്‍ നിന്നും വായ്പ്പ എടുക്കുകയും തിരിച്ചടച്ചിട്ടും മൊബൈല്‍ ലിസ്റ്റില്‍ ഉള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കളും വായ്പ്പ എടുത്ത വ്യക്തി തട്ടിപ്പുകാര്‍ ആണെന്ന് പറഞ്ഞു മെസ്സെജുകള്‍ ചെന്നിരുന്നു .പത്തനംതിട്ട ജില്ലാ പോലീസിനും നിരവധി പരാതി ലഭിച്ചിരുന്നു . ഇതോടെ പോലീസ് സൈബര്‍ ഡോം അന്വേഷണം നടത്തി.

മൊബൈല്‍ ആപ്പിലൂടെ വായ്പ്പയ്ക്കു അപേക്ഷിക്കുന്ന ആളിന് വായ്പ്പയുടെ നേര്‍ പകുതി പണം പോലും ലഭിക്കുന്നില്ല .പക്ഷേ 7 ദിവസത്തിന് ഉള്ളില്‍ മുഴുവന്‍ പണവും തിരിച്ചടയ്ക്കണം .തിരിച്ചടവ് മുടങ്ങുന്നവരെ സമൂഹ മധ്യത്തില്‍ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് കൂടിയതോടെ പലരും പോലീസില്‍ പരാതി നല്‍കി .
ഇതോടെ പോലീസ് ഉണരുകയും ഇത്തരം ആപ്പുകള്‍ നീക്കം ചെയ്യുവാന്‍ ഗൂഗിള്‍ പ്ലേയ്ക്ക് നിര്‍ദേശം നല്‍കി .ഉപഭോക്താക്കളും പരാതി അയച്ചിരുന്നു . തട്ടിപ്പ് മൊബൈല്‍ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ നീക്കം ചെയ്തിട്ടുണ്ട് . ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത് എന്നു പോലീസ് പൊതുജനത്തിന് നിര്‍ദേശം നല്‍കിയിരുന്നു .