കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ ആദ്യകാല ബിജെപിനേതാവും, ജനത ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാളും ആയിരുന്ന മല്ലേലില്‍ എംഎംവാസുദേവന്‍ നായരെ ജന്മനാട് അനുസ്മരിച്ചു.അദ്ദേഹത്തിന്റെ 32ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച്അട്ടച്ചാക്കല്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഴയകാല സഹപ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.
കോന്നി അട്ടച്ചാക്കല്‍സേവാകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സി.കെ.വിദ്യാധരന്‍ അദ്ധ്യക്ഷനായി.രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്തീയ പ്രചാരക്പ്രമുഖ്ഏ എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.എന്‍ ഉണ്ണി എംഎംവാസുദേവന്‍ നായരെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മല്ലേലില്‍ കുടുംബം അട്ടച്ചാക്കല്‍ വാര്‍ഡിലെ ഇരുപത്തിഅഞ്ചോളം ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ധനസഹായം വിതരണം ചെയ്തു.കുടുംബശ്രീയൂണിറ്റാണ് ധനസഹായത്തിന് അര്‍ഹരായവരെ കണ്ടെത്തിയത്.
സി.എസ്.മോഹനന്‍പിള്ള,പി.ഡി.പത്മകുമാര്‍,ഗോപകുമാര്‍ പുല്ലാട് , വി.എ.സൂരജ്,ടി.കെ.ഗോപാലകൃഷ്ണന്‍ നായര്‍ , മനാഥന്‍,കെ.പുരുഷോത്തമന്‍പിള്ള,എസ്.സേതുനാഥ്,സുബാഷ്ബാബുമല്ലേലില്‍,കെ.എസ്.പ്രസാദ്,ഉണ്ണികൃഷ്ണന്‍ നായര്‍, ഗ്രാമപഞ്ചായത്തംഗം സി.എസ് സോമന്‍,തുടങ്ങിയവര്‍ സംസാരിച്ചു.